Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

മിണ്ടാപ്രാണിയോട്‌ മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; കമ്പിവേലിയില്‍ കുടുങ്ങി ശ്വാസംമുട്ടി ഭീമന്‍ കൊമ്പന് ദാരുണാന്ത്യം

, 4:57 pm

നാട് നിന്നും കാട്ടിലേക്ക് കയറി കാട്ടുമൃഗങ്ങളുടെ കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും അവയെ കൊന്നും കൊലവിളിച്ചും നടക്കുന്ന മനുഷ്യന്റെ ക്രൂരത തുടരുകയാണ്. കര്‍ണാടകയിലെ നാഗര്‍ഹോള്‍ ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം.

കാടിറങ്ങി ഗ്രാമത്തിലേക്ക് വന്ന ആനയെ വിരട്ടിയോടിച്ചതിനിടയിലാണ് ഇത് വനം വകുപ്പ് 212 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സുരക്ഷ ഇരുമ്പ് വേലിയില്‍ കുടുങ്ങിയത്. വേലി കടക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയ രീതിയിലാണ് 42 വയസുള്ള ആനയെ കണ്ടെത്തിയത്.

കാട്ടില്‍ നിന്നും ഗ്രാമീണ മേഖലയിലേക്കെത്തിയ ആനയെ ഗ്രാമീണര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയതോടെ ശ്വാസം മുട്ടിയാണ് ആനയ്ക്ക് ജീവന്‍ നഷ്ടമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2015ലാണ് ഈ കാടിന് ചുറ്റും റെയില്‍വേ ഇരുമ്പ് കൊണ്ട് വേലി സ്ഥാപിച്ചത്.

Advertisement