കമല സുരയ്യയുടെ മുഖം വിരിയിച്ച് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മുഖമണിഞ്ഞ് ഗൂഗിള്‍ ഡൂഡില്‍. കമലാ ദാസിന്റെ വിവാദമായ ആത്മകഥ “എന്റെ കഥ” (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. ആ ഓര്‍മ്മ അനുസ്മരിച്ചാണ് ഗൂഗിള്‍ ഡൂഡിള്‍. മഞ്ജിത്ത് താപ് എന്ന ചിത്രകാരന്റെ വരയാണ് ചിത്രം.

1973 ഫെബ്രുവരി ഒന്നിനാണ് എന്റെ കഥ പുറത്തുവന്നത്. ഏറെ വിവാദങ്ങളാണ് ഈ പുസ്തകത്തെ തേടിയെത്തിയത്.

കവിതകളായും ചെറുകഥകളായും നോവലുകളായും മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.

ചരിത്രത്താളുകളില്‍ പതിഞ്ഞ വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ അനുസ്മരണമായി ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. 1998 -ല്‍ ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍ തെളിഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു