Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ഹനാനെതിരായ സൈബര്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല; പെണ്‍കുട്ടിയുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും വിദ്വേഷ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നു

, 2:34 pm

പ്രതിസന്ധികളെ അതിജീവിച്ച് മീന്‍ വില്‍പ്പനയിലൂടെ ജീവിതമാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ച ഹനാനെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഹനാന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും വിദ്വേഷ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്ത് വന്നു.

‘എനിക്ക് ഇങ്ങിനെയൊരു ഫെയ്‌സ്ബുക്ക് പേജില്ല. എന്റെ പേരില്‍ കുറേ വ്യാജ ഫെയ്‌സ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫെയ്‌സ്ബുക്ക് ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ല. ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ എന്നും ഇങ്ങിനെ പിന്നാലെ നടന്ന് ദ്രോഹിക്കാന്‍ മാത്രം എന്ത് ദ്രോഹമാണ് താന്‍ ചെയ്തതെന്നും’ ഹനാന്‍ ചോദിക്കുന്നു.

നരേന്ദ്ര മോദിയ്ക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഹനാന്‍ ഹനാനി എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിച്ചത്. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ആക്രമണം ശക്തമായതോടെയാണ് വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്ത് വന്നത്. ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത് എന്ന അടിക്കുറിപ്പോടെയാണ് ഹനാന് എതിരായ പോസ്റ്റുകള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുത്.

Advertisement