Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ഈ കോടീശ്വരന്‍ വേറെ ലെവല്‍: പാവങ്ങള്‍ക്കായി റോഡില്‍ ‘ഡോളര്‍മഴ’ പെയ്യിപ്പിച്ചു; ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീശിയെറിഞ്ഞത് 18 ലക്ഷം രൂപ; വീഡിയോ

, 2:21 pm

കോടീശ്വരന്മാര്‍ പല രീതിയിലുണ്ട്. കാറും കോട്ടും സ്യൂട്ടും എല്ലാം അണിഞ്ഞു തിരക്കോട് തിരക്കായി ഓടുന്നവര്‍. ലണ്ടനില്‍ ബ്രേക്ക്ഫാസ്റ്റും ന്യൂയോര്‍ക്കില്‍ ലഞ്ചും ന്യൂഡല്‍ഹിയില്‍ ഡിന്നറും കഴിക്കുന്ന കോടിശ്വരന്‍മാര്‍ വേറെയുമുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കോടീശ്വരനെയാണ് ഹോങ്കോങ്ങുകാര്‍ക്ക് ഇപ്പോള്‍ പ്രിയം.

പ്രിയം മറ്റൊന്നും കൊണ്ടല്ല. ഒരു ദിവസം വളരെ തിരക്കേറിയ ഹോങ്കോങ് നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ഇയാള്‍ രണ്ട് ലക്ഷം ഹോങ്കോങ് ഡോളറാണ് താഴെക്ക് വലിച്ച് വിതറിയത്. പാവങ്ങള്‍ എടുത്തോട്ടെ എന്ന നിലപാടിലാണ് ഇയാള്‍ പണച്ചാക്കു പൊട്ടിച്ചത്.

Chinese 24 year old Bitcoin millionaire Wong Ching Kit, gives onlookers an early taste of Christmas.

A man dressed in a black hoodie, who appeared to be making an announcement: “Today is FCC’s big day in announcing the trading race. I hope everyone here will pay attention to this important event …I don’t know whether any of you will believe money can fall from the sky”.Chinese 24 year old Bitcoin millionaire Wong Ching Kit, owner of Facebook page Epoch Cryptocurrency 幣少爺-新世代礦業, gives onlookers an early taste of Christmas. He said “I feel as if I am God and I am responsible to teach the world about #Bitcoin.” A Post reporter spotted some HK$100 banknotes near the Golden Computer Arcade and officers told people not to pick them up.

Posted by Crypto Whale on Monday, 17 December 2018

എന്നാല്‍, പാവപ്പെട്ടവരെ അങ്ങിനെയങ്ങ് സഹായിച്ചുകളയണ്ട എന്ന നിലപാടെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ കോടിപതിയായ വോങ് പറയുന്നത്.

ഇയാള്‍ കാറില്‍ സ്ഥലത്തേക്ക് എത്തുന്നതിന്റെയും കെട്ടിടത്തിനു മുകളില്‍ നിന്നു കാശ് പറത്തി വിടുന്നതിന്റെയും, പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ വോങ് തന്നെ ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കി.

Advertisement