Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ദിനോസറുകളുടെ കാലം അവസാനിച്ചിട്ടില്ല; അതിഥികളെ സ്വീകരിക്കാന്‍ ജപ്പാനിലെ ഒരു ഹോട്ടലില്‍ അവ ഇപ്പോഴുമുണ്ട്

, 7:30 pm

ജപ്പാനിലെ ഹോട്ടലിലേക്ക് എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത് ചിരിക്കുന്ന മുഖമുള്ള റിസപ്ഷണിസ്റ്റുകളല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളാണ്. അതായത് റോബോര്‍ട്ട് ദിനോസറുകള്‍. സ്വാഗതം ചെയ്യുന്നത് മുതല്‍ അതിഥികളെ റൂമിലെത്തിക്കുന്നതു വരെയുള്ള എല്ലാ ജോലികളും ഈ ദിനോസര്‍ റോബോര്‍ട്ടുകളുടെ ചുമതലയാണ്.

ജപ്പാനിലെ ടോക്യോയിലെ ഹെന്‍ നാ ഹോട്ടലിലാണ് അതിഥികളെ സ്വീകരിക്കാന്‍ റിസപ്ഷനില്‍ റോബോട്ടുകളെ ഉപയോഗിച്ചിരിക്കുന്നത്. ഹെന്‍ നാ എന്നാല്‍ ജപ്പാനില്‍ ‘അപരിചിതം’ എന്നാണ് അര്‍ത്ഥം. ഹോട്ടലില്‍ എത്തുന്നവരില്‍ കൗതുകം ഉണ്ടാക്കുക മാത്രമല്ല ഈ ആശയത്തിന്റെ ലക്ഷ്യമെന്നാണ് ഉടമയായ ഹിദ്യോ സവാദ പറയുന്നത്. ടെക്‌നോളജി ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇതൊരു പരിഹാരമാണെന്നും ഹിദ്യോ പറയുന്നു.

ഹോട്ടലില്‍ എത്തുന്നവര്‍ ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ എന്നിവയില്‍ നിന്ന് സൗകര്യമുള്ള ഒരു ഭാഷ തിരഞ്ഞെടുക്കണം. ബാക്കി കാര്യങ്ങളൊക്കെ ദിനോസര്‍ ശരിയാക്കി തരും. ബാഗുകള്‍ എടുക്കാനും, ഭക്ഷണം വിളമ്പാനുമെല്ലാം റോബോര്‍ട്ടുകളെയാണ് ഇവിടെ ഏല്‍പ്പിരിക്കുന്നത്. മുറിയില്‍ വരെയുണ്ട് കുഞ്ഞ് റോബോര്‍ട്ടുകള്‍. സമയവും കാലാവസ്ഥയുമൊക്കെ പറഞ്ഞു തരും. റൂമിലെ ലൈറ്റ് ഓഫാക്കുന്നതുവരെ കുഞ്ഞന്‍ റോബോര്‍ട്ടിന്റെ ജോലിയാണ്.

അതിഥികള്‍ക്കായി അത്ഭുതങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും അത്ര ചെലവേറിയതല്ല ഹെന്‍ നാ ഹോട്ടലിലെ താമസം. ഇവിടെ 9000 യെന്‍ മുതലുള്ള റൂമുകളാണ് ഉള്ളത്. അതായത് ഏകദേശം 5800 രൂപ. ജപ്പാനിലെ മറ്റ് ആഡംബര ഹോട്ടലില്‍ താമസിക്കാന്‍ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് തുക വേണ്ടി വരുമെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്.

Advertisement