കോക്ക്പിറ്റില്‍ അടിയുണ്ടാക്കിയതിന് ജെറ്റ് എയര്‍വേസ് രണ്ട് മുതര്‍ന്ന പൈലറ്റുമാരെ പുറത്താക്കി. ലണ്ടനില്‍ നിന്നും മുബൈയിലേക്കുള്ള വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് അടിയുണ്ടാക്കിയതിനാണ് നടപടി. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരന്ന വനിതാ പൈലര്‌റിനെ തല്ലിയെന്നാമ് ആരോപണം.ജനുവരി ഒന്നിനായിരുന്നു സംഭവം.
Read more
വനിതാ പൈലറ്റിനെ തല്ലിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വാക്കേറ്റം. സംഭവത്തിന് ശേഷം വിമാനക്കമ്പനിയിലെ ജോലിയില്‍ നിന്നും ിവരെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. പിന്നീട് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു.സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.