Connect with us

SOCIAL STREAM

‘നിങ്ങളുടെ മകന്‍ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ..അന്ന് പോയ അറുപത് കുഞ്ഞുങ്ങള്‍ ഇനി തിരിച്ച് വരില്ലല്ലോ?; കള്ളക്കേസില്‍ യോഗി സര്‍ക്കാര്‍ ജയിലിലടച്ചിരുന്ന ഡോ: കഫീല്‍ ഖാന്റെ വാക്കുകള്‍ പങ്കുവച്ച് ഡോ: ഷിംന അസീസ്

, 5:37 pm

ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യം ലഭിച്ച ശേഷം ആദ്യമായി കേരളത്തിലെത്തിയ കഫീല്‍ ഖാനുമായി പൊതുപിപാടിയില്‍ വേദി പങ്കിട്ട ഡോ: ഷിംന അസീസ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലായി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ. കഫീല്‍ ഖാനെ ഈ ആയുസ്സില്‍ നേരില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. സ്വപ്നം പോലും കാണാന്‍ മറന്ന മഹാഭാഗ്യം ഇന്ന് സഫലമായി. ജീവിതത്തില്‍ ഏറ്റവും ആരാധന തോന്നിയ ഡോക്ടര്‍, അതിലുപരി ഒരു യഥാര്‍ത്ഥ മനുഷ്യനോടൊപ്പം വേദി പങ്കിട്ടു. അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു.

അദ്ദേഹത്തിന്റെ വെളുത്ത കുപ്പായത്തില്‍ അഴുക്ക് പുരട്ടിയ രാഷ്ട്രീയത്തെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ആ പച്ചമനുഷ്യന്‍ വിവരിച്ചു. അമ്മയേയും പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും കാണാത്ത എട്ടു മാസങ്ങള്‍ ഇടറിയ കണ്ഠത്തോടെ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു.

ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞ് നെഞ്ചോട് ചേര്‍ത്ത അമ്മയോട് അദ്ദേഹം പറഞ്ഞത്രേ ”നിങ്ങളുടെ മകന്‍ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ… അന്ന് പോയ അറുപത് കുഞ്ഞുങ്ങള്‍ ഇനി തിരിച്ച് വരില്ലല്ലോ…” തന്റെ സസ്പെന്‍ഷന്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഇനിയും പിടഞ്ഞ് തീരാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പൂര്‍ണമായും സൗജന്യചികിത്സയുള്ള ഒരു ആശുപത്രി തുടങ്ങണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അമേരിക്കയും കാനഡയും യുഎഇയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിളിക്കുമ്പോഴും ഇനിയും തന്റെ ഖൊരഗ്പൂരില്‍ തുടരുമെന്ന് സധീരം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

ഏറെ വേദികളില്‍ ഇരുന്നിട്ടുണ്ട്. ആദ്യമായാണ് ഒരു വേദിയില്‍ ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകുന്നത്.

ഡോ. കഫീൽ ഖാനെ ഈ ആയുസ്സിൽ നേരിൽ കാണാൻ കഴിയുമെന്ന്‌ പ്രതീക്ഷിച്ചതല്ല. സ്വപ്‌നം പോലും കാണാൻ മറന്ന മഹാഭാഗ്യം ഇന്ന് സഫലമായി….

Posted by Shimna Azeez on Sunday, 13 May 2018

 

Don’t Miss

KERALA7 hours ago

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന്...

FOOTBALL7 hours ago

ഞാനൊരു പോരാളിയാണ്: ലോകകപ്പിനുണ്ടാകുമെന്ന് മുഹമ്മദ് സലാഹിന്റെ ഉറപ്പ്

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകും. റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ്...

NATIONAL7 hours ago

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ച്...

CRICKET8 hours ago

ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ്

പതിനൊന്നാം സിസണിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തയ്യാറാക്കിയപ്പോള്‍ ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്സണ്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായിരുന്നു. എന്തുകൊണ്ടാണിതെന്നായിരുന്ന ക്രിക്കറ്റ് ലോകത്തിന്റ ചോദ്യം. ആ...

CRICKET8 hours ago

അതിരടി മാസിന്റെ ഉസ്താദായി തല ധോണി: ചാണക്യ തന്ത്രങ്ങള്‍ക്ക് കിരീടത്തിന്റെ തിളക്കം

36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന...

CRICKET8 hours ago

വാട്‌സണെ നാല് കോടിയ്ക്ക് ചെന്നൈയിലെത്തിച്ച ധോണിയുടെ ‘രഹസ്യ തന്ത്ര’ത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേക രണ്ട് ടീമുകളുടെ തിരിച്ച് വരവായിരുന്നു. ഏറെ ആരാധകരുണ്ടായിട്ടും ഒത്തുകളി കുരുക്കില്‍ പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റേയും മടങ്ങിവരവ്....

KERALA8 hours ago

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി; ‘ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ക്ഷേമം’

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശു നടത്തിയ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും...

CRICKET8 hours ago

117 ‘വാട്ടില്‍’ വാംഖഡെയില്‍ വാട്‌സണ്‍ വെട്ടിത്തിളങ്ങി: പേരില്‍ സൂര്യനുണ്ടായിട്ടും ഹൈദരാബാദ് ചാമ്പലായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഐപിഎല്‍...

NATIONAL8 hours ago

കശ്മീരില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുരുന്നിന് വേണ്ടി പാക് സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം; ‘ഞങ്ങള്‍ നിശബ്ദരാണ്, പക്ഷെ ഇതെല്ലാം മറക്കുമെന്നു കരുതേണ്ട; ഈ സൈറ്റുകള്‍ ഞങ്ങളിങ്ങെടുക്കുന്നു’

നോമ്പു നാളില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ...

NATIONAL9 hours ago

സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റൂ; കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ...