Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

പഴക്കം അറിയാതിരിക്കാന്‍ മീനിന് പ്ലാസ്റ്റിക് കണ്ണ്; തട്ടിപ്പിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

, 3:45 pm

രാസവസ്തുക്കള്‍ കലര്‍ത്തിയ മീനുകള്‍ വ്യാപക തോതില്‍ എത്തുന്നു എന്ന ആശങ്കയുടെ പിടിയിലായിരുന്നു കേരളം. ഇതിനോടനുബന്ധിച്ച് പഴകിയ മീനുകളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. മീന്‍ കഴുകി വീട്ടമ്മമാരുടെ സ്വര്‍ണ്ണ മോതിരം വെളുത്തതും മീന്‍ നീലനിറത്തില്‍ ബള്‍ബുപോലെ വെട്ടിത്തിളങ്ങിയതും തുടങ്ങി നിരവധി വാര്‍ത്തകള്‍. ഇപ്പോഴിതാ മീനിന്റെ പഴക്കം അറിയാതിരിക്കാന്‍ പുതിയ തട്ടിപ്പ്. മീനിന് വെപ്പുകണ്ണ്!

മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാനാണ് പ്ലാസ്റ്റിക്ക് കണ്ണ് വെച്ച് തട്ടിപ്പ്. കുവൈത്തിലെ മത്സ്യചന്തയിലാണ് സംഭവം. മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാര്‍ത്ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വെച്ച് കച്ചവടം നടത്തിയത്. മീന്‍ വാങ്ങിയയാള്‍ അത് വൃത്തിയാക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാര്‍ത്ഥ കണ്ണ് പുറത്തു വന്നു.

അവര്‍ അപ്പോള്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. അതോടെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് സംഭവത്തിനെതിരെ രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച കുവൈറ്റ് ഉപഭോകൃത വകുപ്പ് തട്ടിപ്പ് നടത്തിയ ഷോപ്പ് അടച്ചു പൂട്ടിച്ചതായാണ് വിവരം.

Advertisement