Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

വഴിനടക്കുമ്പോള്‍ ചിലപ്പോള്‍ മാലിന്യം കണ്ടേക്കാം, അതില്‍ ചവിട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം: ഗോസ്വാമിയുടെ പരാമര്‍ശത്തില്‍ എം. സ്വരാജ്

, 11:54 am

റിപ്പബ്‌ളിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് മലയാളികളെ വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എം. സ്വരാജ് എംഎല്‍എ. മനുഷ്യര്‍ നടന്ന് പോകുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ ചവിട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം എന്ന് സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു പശു മനുഷ്യന്‍ മലയാളികള്‍ക്ക് മൊത്തത്തില്‍ വിശേഷണം നല്‍കിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്.

പൊതുവഴിയാണ് , മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.

പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും.

ഗോസ്വാമിയുടെ ‘നാണംകെട്ട ആളുകള്‍’ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖര്‍; ‘ഇതിലും കോണ്‍ഗ്രസിന്റെ സ്ഥിരം അസംബന്ധം മണക്കുന്നു’

Advertisement