Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

കാന്‍സര്‍ തോറ്റു പ്രണയം ജയിച്ചു; സച്ചിനും ഭവ്യയും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുന്നു,അവള്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നു

, 10:25 am

കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങി സച്ചിനും ഭവ്യയും. തന്റെ പ്രണയിനിയെ കാന്‍സറിന് വിട്ടു കൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിന്‍ ചെറുപ്പകാര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഒരു റോള്‍ മോഡല്‍ തന്നെയാണ്. ഭവ്യയുടെ ഏറ്റവും പുതിയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ആണ് ഇരുവരും കാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ തുടങ്ങിയെതിന്റെ തെളിവ്. ഭവ്യയുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് സച്ചിന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയാണെന്ന് സാരം. ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്. സ്‌നേഹിച്ചതിന്. ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച ഭവ്യക്ക് ഓപ്പറേഷന് തയ്യാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക’- സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിവാഹത്തിന് ശേഷം ഞങ്ങൾ എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യുവാൻ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ…

Posted by Sachin Kumar on Friday, 14 September 2018

കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വെച്ചാണ് സച്ചിനും ഭവ്യയും പരിചയപ്പെടുന്നത്. ആറു മാസത്തിനു ശേഷം സൗഹൃദം പ്രണയമായി. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും. അതിനിടെയാണ് ഭവ്യക്ക് അസഹ്യമായ പുറംവേദനയുണ്ടായത്. വിശദപരിശോധനയ്ക്കു ശേഷം കാന്‍സറാണെന്നു കണ്ടെത്തി. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏകവരുമാനം.

ഈ ദുരന്ത സാഹചര്യത്തിലും ഭവ്യയെ കൈവിടാന്‍ സച്ചിന്‍ ഒരുക്കമായിരുന്നില്ല. ഭവ്യയെ സഹായിക്കാന്‍ പഠനം നിറുത്തി സച്ചിന്‍ കൂലിപ്പണിയ്ക്കിറങ്ങി. ഭവ്യയ്ക്ക് സഹായവുമായി നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം രംഗത്ത് വന്നു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹനിശ്ചയം നടത്തി. ‘അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു എന്നാണ് സച്ചിന്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടാമത്തെ കീമോ ഈ മാസം 12 ന് കഴിഞ്ഞു.

ഫെയ്‌സ്ബുക്കില്‍ കാന്‍സറിനെ തോല്‍പ്പിച്ച പ്രണയം എന്ന തലക്കെട്ടില്‍ അരവിന്ദ് എസ് എല്‍ എഴുതിയ കുറിപ്പിലൂടെയാണ് ഇരുവരുടെയും ജീവിതകഥ കേരളക്കരയറിഞ്ഞത്.

Advertisement