Connect with us

SOCIAL STREAM

‘ഷാജീന്നുള്ള പേര് കേട്ടാ അറിഞ്ഞൂടേടാ ചാണക്യന്‍ ആണെന്ന്..ഉച്ചകഴിഞ്ഞപ്പൊ ദിത് ദിങ്ങനാണ്’; മാറിമറിഞ്ഞ കര്‍ണാടക ഫലപ്രഖ്യാപനം സോഷ്യല്‍ മീഡിയയിലിങ്ങനെ; കേരളം പിടിക്കുമെന്ന് ബിജെപി തള്ളും ട്രോളന്മാര്‍ തകര്‍ത്തു

, 6:46 pm

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയില്‍ മലയാളി ട്രോളന്മാരുടെ പൊങ്കാല. കര്‍ണാടകയ്‌ക്കൊപ്പം അവിടുത്തെ തിരഞ്ഞെടുപ്പ് ഫലത്തെ അതേ ആവേശത്തോടെ നോക്കി കാണുകയായിരുന്നു മലയാളികളും.

ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നു വരവിനെ പടിവാതിലില്‍ തന്നെ തകര്‍ത്ത ആവേശമാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ പങ്കുവെക്കുന്നത്. ജനതാദളിനെയും കുമാരസ്വാമിയെയും ഒന്നും ഇതു വരെ കേട്ടിട്ടില്ലാത്തവര്‍ പോലും കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വരുന്നതിനെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തടയിട്ടപ്പോള്‍ ആഘോഷമാക്കി.

വോട്ടെണ്ണല്‍ ദിവസമായ ഇന്ന രാവിലെ മുതല്‍ ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമായിരുന്നു. രാവിലത്തെ മാനസികാവസ്ഥയും ഉച്ചയ്ക്കുശേഷം കളം മാറിയപ്പോഴുള്ള ആഹ്ലാദവും പങ്കുവെക്കുന്ന നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടിലായി.

കര്‍ണാടക ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്ന സദാനന്ദ ഗൗഡയുടെ പ്രതികരണവും അടുത്ത ലക്ഷ്യം കേരളവുമാണെന്ന പ്രസ്താവനയുമൊക്കെ വാരിയിട്ടലക്കിയിരിക്കുകയാണ് മലയാളികള്‍.

ഉച്ചയ്ക്കു ശേഷം കളം പിടിച്ച എച്ച്ഡി കുമാരസ്വാമിക്കും ജെഡിഎസിനും വീര പരിവേഷം നല്‍കിയാണ് ട്രോളന്മാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പദ വാഗ്ദാനം സ്വീകരിച്ച് സഖ്യ സാധ്യതകള്‍ക്കുള്ള ചര്‍ച്ചയാരംഭിച്ചതോടെ പറഞ്ഞുറപ്പിച്ച അധികാരം ബിജെപിക്ക് കൈയ്യില്‍ നിന്ന് വഴുതി പോയി. ജെഡിഎസിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി ക്ഷണിച്ചതും ബിജെപിക്ക് വിനയായി. അതും സോഷ്യല്‍ മീഡിയ ആഘോഷമാക്കി. പതിവു പോലെ ബീഫും വിഷയമായി.

പദ്ധതികള്‍ പൊളിഞ്ഞ അമിത് ഷായും ബിജെപിയും, പ്രതീക്ഷിക്കാത്ത അടിപറ്റിയ കോണ്‍ഗ്രസിനെയും ചിത്രത്തിലേ ഇല്ലാത്ത സിപിഎമ്മിനെയും സോഷ്യല്‍ മീഡിയ കണക്കിന് പരിഹസിക്കുന്നുണ്ട്.

ട്രോള്‍ കടപ്പാട്,icu

Don’t Miss

KERALA7 hours ago

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന്...

FOOTBALL7 hours ago

ഞാനൊരു പോരാളിയാണ്: ലോകകപ്പിനുണ്ടാകുമെന്ന് മുഹമ്മദ് സലാഹിന്റെ ഉറപ്പ്

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകും. റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ്...

NATIONAL7 hours ago

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ച്...

CRICKET8 hours ago

ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ്

പതിനൊന്നാം സിസണിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തയ്യാറാക്കിയപ്പോള്‍ ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്സണ്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായിരുന്നു. എന്തുകൊണ്ടാണിതെന്നായിരുന്ന ക്രിക്കറ്റ് ലോകത്തിന്റ ചോദ്യം. ആ...

CRICKET8 hours ago

അതിരടി മാസിന്റെ ഉസ്താദായി തല ധോണി: ചാണക്യ തന്ത്രങ്ങള്‍ക്ക് കിരീടത്തിന്റെ തിളക്കം

36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന...

CRICKET8 hours ago

വാട്‌സണെ നാല് കോടിയ്ക്ക് ചെന്നൈയിലെത്തിച്ച ധോണിയുടെ ‘രഹസ്യ തന്ത്ര’ത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേക രണ്ട് ടീമുകളുടെ തിരിച്ച് വരവായിരുന്നു. ഏറെ ആരാധകരുണ്ടായിട്ടും ഒത്തുകളി കുരുക്കില്‍ പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റേയും മടങ്ങിവരവ്....

KERALA8 hours ago

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി; ‘ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ക്ഷേമം’

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശു നടത്തിയ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും...

CRICKET8 hours ago

117 ‘വാട്ടില്‍’ വാംഖഡെയില്‍ വാട്‌സണ്‍ വെട്ടിത്തിളങ്ങി: പേരില്‍ സൂര്യനുണ്ടായിട്ടും ഹൈദരാബാദ് ചാമ്പലായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഐപിഎല്‍...

NATIONAL8 hours ago

കശ്മീരില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുരുന്നിന് വേണ്ടി പാക് സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം; ‘ഞങ്ങള്‍ നിശബ്ദരാണ്, പക്ഷെ ഇതെല്ലാം മറക്കുമെന്നു കരുതേണ്ട; ഈ സൈറ്റുകള്‍ ഞങ്ങളിങ്ങെടുക്കുന്നു’

നോമ്പു നാളില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ...

NATIONAL9 hours ago

സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റൂ; കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ...