ലഗേജിന് അധിക തുകനല്‍കാനില്ല! എട്ട് പാന്റും പത്ത് ഷര്‍ട്ടും ധരിച്ചെത്തി വിമാനയാത്രക്കാരന്‍

വിമാനയാത്രയില്‍ ലെഗേജിന് അധിക തുക നല്‍കുന്നത് ഒഴിവാക്കാന്‍ എട്ട് പാന്റും പത്ത് ഷര്‍ട്ടും ഒരുമിച്ച് ധരിച്ച യാത്രക്കാരനെ ബ്രിട്ടീഷ് എയര്‍വേയ്‌സ് പുറത്താക്കി. ഐസ് ലാന്‍ഡില്‍ നിന്നും ഇംഗ്‌ളണ്ടിലേക്ക് യാത്ര പോകാനെത്തിയ യാത്രക്കാരനാണ് അതിബുദ്ധി കാണിച്ച് ആപ്പിലായത്.

റെയാന്‍ കാര്‍ണി വില്യംസ് എന്ന ഐസ് ലാന്‍ഡ് സ്വദേശി യാത്രക്കൊരുങ്ങിയപ്പോള്‍ ലെഗേജിന് ഭാരം കൂടിയതായി തോന്നി. അധിക തുക ഈടാക്കുമെന്ന് കരുതി ബാഗിലെടുത്ത് വെച്ച എട്ട് പാന്റും 10 ഷര്‍ട്ടും ഒരുമിച്ച് ധരിച്ച് വിമാനത്താവളത്തിലെത്തി.

https://twitter.com/RYAN_HAWAII/status/951088947777671168

ബോര്‍ഡിങ് പാസ് വാങ്ങാനെത്തിയപ്പോള്‍ അധികൃതര്‍ പിടിച്ചു വച്ചു. ലെഗേജ് ഒഴിവാക്കാന്‍ അധികമായി ധരിച്ചിരിക്കുന്ന വസ്ത്രമഴിച്ച് ബാഗില്‍ കരുതണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധിക തുക നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് റെയാന്‍ പറഞ്ഞു. അതിനാല്‍ ആ ഫ്‌ളൈറ്റില്‍ പോകാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ഫ്‌ളൈറ്റിലും ഇതേ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അധികമായി ധരിച്ച വസ്ത്രം അഴിച്ചു മാറ്റിയതിന് ശേഷം മൂന്നാമത്തെ ഫ്‌ളൈറ്റിലാണ് റെയാന്‍ പോയത്.

സംഭവങ്ങള്‍ യുവാവ് തന്നെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റെയാന്‍ ഹവായി എന്ന പേരിലുള്ള അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read more

https://twitter.com/RYAN_HAWAII/status/951088642881138688