സണ്ണി ലിയോണിനൊപ്പം ഇന്ത്യ തിരഞ്ഞത് കാവ്യാ മാധവനെയും !

അടുത്ത വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2017 ല്‍ ഏതു നടിയെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞെതെന്ന് യാഹു അവലോകനം ചെയ്തപ്പോള്‍ അമ്പരന്നത് മലയാളികളാണ്. ആദ്യത്തെ പത്ത് താരങ്ങളില്‍ സണ്ണി ലിയോണിനൊപ്പം കാവ്യാ മാധവനും ഇടംനേടി. ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ ഒന്‍പതാമതായാണ് കാവ്യയുടെ സ്ഥാനം.

ബാലതാരമായി മലയാള സിനിമാലോകത്ത് എത്തിയ കാവ്യാ പിന്നീട് നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ആദ്യ വിവാഹത്തിന് ശേഷം സിനിമയില്‍നിന്ന് അകന്നു. ഡിവോഴ്സിന് ശേഷം വീണ്ടും മടങ്ങി വന്നു. പിന്നീടാണ് ദിലീപുമായുള്ള വിവാഹം. അതിന് ശേഷം സിനിമയില്‍നിന്ന് അകന്നു നില്‍ക്കുകയാണെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകപ്പെട്ടതോടെ കാവ്യ വീണ്ടും ലൈംലൈറ്റിലേക്ക് എത്തി. ദിലീപുമായുള്ള വിവാഹവും ദിലീപിന്റെ അറസ്റ്റുമാണ് സമീപ കാലത്ത് കാവ്യാ മാധവനെ വാര്‍ത്തകളില്‍ എത്തിച്ചത്.

കാവ്യ നടത്തി വന്നിരുന്ന വസ്ത്രസ്ഥാപനത്തില്‍ റെയ്ഡ് നടന്നതും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനം സന്ദര്‍ശിച്ചതുമായ വാര്‍ത്തകള്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.

ബോളിവുഡ് താരമായ സണ്ണി ലിയോണും അവരുടെ ഭര്‍ത്താവ് ഡാനിയല്‍ വെബെറും കുഞ്ഞിനെ ദത്തെടുത്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഹോളിവുഡ് സിനിമകളിലെ സാന്നിദ്ധ്യമാണ് പ്രിയങ്കാ ചോപ്രയെ പട്ടികയില്‍ രണ്ടാമത് എത്തിച്ചത്. ഫോബ്സ് മാഗസിന്‍ 2017ലെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്കയെ തെരഞ്ഞെടുത്തിരുന്നു.

ഇന്ത്യയുടെ മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് മൂന്നാം സ്ഥാനത്താണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്യര്യ റായ് അഭിഷേക് ബച്ചന്‍ താരങ്ങളുടെ മകള്‍ ആരാധ്യയെയും ആളുകള്‍ ശ്രദ്ധിച്ചിരുന്നു.

പിന്നീട് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയതും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. ടോപ് 10 ഇന്ത്യന്‍ ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍, കരീനാ കപൂര്‍, മംമ്താ കുല്‍ക്കര്‍ണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരുമുണ്ട് .