കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം; കേരളത്തില്‍നിന്ന് മോഡിക്കുള്ള സമ്മാനം

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് ബീനാ കണ്ണന്‍ മോഡിക്ക് അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രം സമ്മാനമായി നല്‍കിയത്.

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം തടികൊണ്ടുള്ള ഫ്രെയിമിനകത്ത് ആക്കിയാണ് ബീനാ കണ്ണന്‍ മോഡിക്ക് സമ്മാനം നല്‍കിയത്.

നരേന്ദ്ര മോഡിക്കുള്ള തന്റെ ആദരമാണിതെന്നാണ് ബീനാ കണ്ണന്‍ പറഞ്ഞത്.

മോഡിയെ സന്ദര്‍ശിച്ചതിന്റെയും ചിത്രം സമ്മാനമായി നല്‍കിയതിന്റെയും ചിത്രങ്ങള്‍ ബീനാ കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more

https://www.facebook.com/beenaseematti/posts/1532490146859183