Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പരിക്കേറ്റുവീണ സൈനികനെ ചുമലിലേറ്റി ഓടി സഹസൈനികന്‍!

, 4:36 pm

ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ സൈനികനെ അരക്കിലോമീറ്ററോളം ചുമലിലേറ്റി ഫിനിഷ് ചെയ്ത് സഹ സൈനികന്‍. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നടന്ന കേഡറ്റുകളുടെ 12.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ സ്‌ക്വാഡ്രണ്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലാണ് സംഭവം. ഇക്കോ സ്‌ക്വാഡ്രനിലെ സൈനികനായ ചിരാഗ് അറോറയാണ് മത്സരത്തിനിടെ പരിക്കേറ്റു വീണ സഹസൈനികന്‍ ദേവേഷ് ജോഷിയെ ചുമലിലേറ്റി അരക്കിലോമീറ്ററോളം ഓടിയത്.

ഇടവേളകളോ ടൈം ഔട്ടോ ഇല്ലാത്ത മത്സരത്തില്‍ പകരക്കാരെ വെക്കാനും അനുവാദമുണ്ടായിരുന്നില്ല. ഓരോ ആറു മാസം കൂടുമ്പോഴും ആദ്യവര്‍ഷ കേഡറ്റുകളൊഴികെ എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണമെന്നാണ് നിബന്ധന. മത്സരത്തില്‍ വിജയിക്കുന്നയാളുടെ സ്‌ക്വാഡ്രന് നിശ്ചിത പോയിന്റ് ലഭിക്കും. തന്റെ സഹസൈനികന്‍ വീണുപോയതുകൊണ്ട് തങ്ങളുടെ സ്‌ക്വാഡ്രന് ലഭിക്കേണ്ട പോയന്റുകള്‍ നഷ്മാകരുതെന്ന് ചിരാഗിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരിക്കേറ്റു വീണ സഹപ്രവര്‍ത്തകനെ ചുമലിലേറ്റി ഓടി 55 മിനിറ്റു കൊണ്ട് ചിരാഗ് മത്സരം ഫിനിഷ് ചെയ്തു.

എന്‍ഡിഎയില്‍ ചേരുന്ന സൈനികരെ പരിശീലനത്തിന്റെ ഭാഗമായി 18 സ്‌ക്വാഡ്രനുകളിലേതിലെങ്കിലും ഒന്നിലായിരിക്കും നിയോഗിക്കുക. ക്രോസ് കണ്‍ട്രിയില്‍ പതിവായി വിജയിക്കുന്നത് ഇക്കോ സ്‌ക്വാഡ്രനാണ്. ആ റെക്കോര്‍ഡ് തകരാതിരിക്കാനും കൂടിയായിരുന്നു ചിരാഗിന്റെ അഭിനന്ദനാര്‍ഹമായ പ്രകടനം.

Advertisement