Connect with us

SOCIAL STREAM

ന്യൂസ് റൂമില്‍ അവതാരകര്‍ തമ്മില്‍ ‘കട്ട കലിപ്പ്’ ; വാക്‌പോര്; വീഡിയോ വൈറല്‍

, 4:23 pm

ന്യൂസ് റൂമിലെ പലവിധ തമാശകളുടെ വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ട്. അവതരാകരുടെ നാവുപിഴയും ഓണ്‍ റെക്കോര്‍ഡ് മേക്കപ്പുമെല്ലാം ചിരി പടര്‍ത്തിയ അനുഭവങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കട്ട കലിപ്പില്‍ വാക്‌പോരടിക്കുന്ന അവതാരകരുടെ വീഡിയോ ആണ്. പാകിസ്താനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ന്യൂസ് ഫ്‌ളോറില്‍ കൂടെയുളള അവതാരകയെക്കുറിച്ചുളള പരാതി അവതാരകന്‍ പറയുന്നതാണ് വീഡിയോ. 30 സെക്കന്റ് ദൗര്‍ഘ്യമുളള വീഡിയോയില്‍ അവതാരകയോട് അവതാരകന്‍ രോഷാകുലനാവുന്നത് കാണാം. എങ്ങനെയാണ് താന്‍ ഇവള്‍ക്കൊപ്പം വാര്‍ത്ത വായിക്കുകയെന്ന് അവതാരകന്‍, ന്യൂസ് പ്രൊഡ്യൂസറോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

തന്നോട് മാന്യമായി സംസാരിക്കണമെന്ന് അവതാരക പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ന്യൂസ് ബ്രേക്കിലാണ് അവതാരകര്‍ തമ്മില്‍ വാക്‌പോര് ഉണ്ടായതെന്നാണ് വിവരം.