അങ്ങനെയും ചില മനുഷ്യര്‍, ആയുഷ്‌കാലമത്രയും ഇവരുടെ വാസം വെള്ളത്തില്‍!

കാട്ടിലും മരുഭൂമിയിലും എന്തിനേറെ ധ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ചുവരെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സിലെ ബജാവോസ് എന്നറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും ജീവിച്ചു തീര്‍ക്കുക വെള്ളത്തിലാണ്.

കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തിന് മേല്‍ തൂണുകള്‍ നാട്ടി കുടിലു കെട്ടിയുമാണ് ഇവരുടെ താമസം. ഇവര്‍ അപൂര്‍വ്വമായി മാത്രമേ കരയിലേക്ക് വരാറുള്ളു.ഫിലിപ്പീന്‍സിലെ നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്. വെള്ളത്തില്‍ ജീവിക്കുന്നതിനാല്‍ മീന്‍ പിടുത്തം തന്നെയാണ് ഇവരുടെ തൊഴിലും മുഖ്യ വരുമാന മാര്‍ഗവും. മീല്‍ പിടുത്തത്തില്‍ അഗ്രഗണ്യരാണ് ഇവര്‍. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല. ആര്‍ത്തിരമ്പുന്ന കടലും കടലിന്റെ ആഴങ്ങളുമാണ് അവരുടെ പാഠപുസ്തകം.

ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മേഘങ്ങള്‍ക്കിടയില്‍ കഴിയുന്ന ദൈവത്തിലാണ് ഇവരുടെ വിശ്വാസം. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല. കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്‍ക്ക് പേരുണ്ട്.ഇവരുടെ വിവാഹ ചടങ്ങളുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് ഇവര്‍ വധുവിനെ അലങ്കരിക്കുക.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്