വിവാഹം നടക്കുന്നത് സ്വര്‍ഗത്തില്‍: അപ്പോള്‍ ഇതോ?

വിവാഹം കഴിക്കുന്ന സമയത്ത് പലര്‍ക്കും അല്‍പ്പം ടെന്‍ഷന്‍ തോന്നാറുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വധുവരന്മാര്‍ വിവാദിനത്തില്‍ വ്യത്യസ്തമായൊരു കാര്യമാണ് ചെയ്തത്. ഭൂതലത്തില്‍ നിന്ന് 400 അടി മുകളില്‍ വെച്ചാണ് സാഹസികമായി ഇവര്‍ കല്യാണം കഴിച്ചത്.

റിയാന്‍ ജെങ്ക്‌സ്്, കിംബെര്‍ലി വാഗ്‌ലിന്‍ എന്നിവരാണ് ഭൂമിയല്‍ നിന്നും 400 അടി ഉയരത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ച് വിവാഹിതരായത്.

ഇത്രെയും ഉയരത്തില്‍ വിവാഹം ചെയ്യുമ്പോള്‍ ഏത് ഉയര്‍ച്ചയിലും കൂടെ കൂട്ടുമെന്ന് വിശ്വാസമാണ് ഇരുവര്‍ക്കും. ഇതാണ് ഉയരത്തില്‍ കയറു കെട്ടി അതില്‍ സൗകര്യമൊരുക്കി വിവാഹം ചെയ്യാനുള്ള കാരണം.