Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

‘കസ്റ്റഡിയിലെടുത്ത’ മലമ്പാമ്പ് ‘ജയില്‍ചാടി’; ചാക്ക് തപ്പിയ പൊലീസ് ഞെട്ടി: സംഭവം തേവരയില്‍

, 3:11 pm

നാട്ടിലിറങ്ങിയ മലമ്പാമ്പിനെ പിടിച്ച് പൊലീസിന് കൈമാറിയപ്പോള്‍ നാട്ടുകാരും ഇത്തരമൊരു ‘ജയില്‍ ബ്രേക്ക്’ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പൊലീസില്‍ ഏല്‍പ്പിച്ച മലമ്പാമ്പ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതാണ് വാര്‍ത്ത. രക്ഷപ്പെട്ടെങ്കിലും പിന്നീട് സാഹസികമായി പിടികൂടി വീണ്ടും ‘കസ്റ്റഡിയിലെടുത്തു. തേവര പൊലീസ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് മലമ്പാമ്പിനെ ചാക്കിലാക്കി നാട്ടുകാര്‍ തേവര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വനം വകുപ്പിന് കൈമാറാനായി പൊലീസുകാര്‍ പാമ്പിനെ നാട്ടുകാരില്‍ നിന്നും സ്വീകരിച്ച് സ്റ്റേഷനുള്ളില്‍ എടുത്തുവെച്ചു. എന്നാല്‍, പിന്നീട് ചാക്ക് പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി.

ചാക്കിന്റെ കെട്ടഴിഞ്ഞ് മലമ്പാമ്പ് പുറത്ത് ചാടി. പൊലീസുകാര്‍ നടത്തിയ പരിശോധനയില്‍ പാമ്പ് സ്റ്റേഷന്‍ വളപ്പില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. പറമ്പിലെ വണ്ടികള്‍ക്കിടയിലേക്ക് കയറിപ്പോയ പാമ്പിനെ സാഹസികമായി വീണ്ടും കസ്റ്റഡിയിലെടുത്തു. പിന്നീട്, വനം വകുപ്പ് ഉദ്യോഗ്സ്ഥര്‍ക്ക് പാമ്പിനെ കൈമാറുകയായിരുന്നു.

Advertisement