ബല്‍റാമിനു പിന്നാലെ പിണറായിയുടെ ആകാശയാത്ര, ട്രോളര്‍മാര്‍ക്ക് ചാകര!

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ട്രോളര്‍മാര്‍ക്ക് ചാകരയാണ്. ട്രോളുകള്‍ അങ്ങനെ അപ്രസക്തങ്ങളായ വിഷയങ്ങളിലൂടെ ഒതുങ്ങി നീങ്ങുമ്പോഴാണ് എകെജിക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി തൃത്താല എംഎള്‍എ വിടി ബല്‍റാമിന്റെ കടന്നു വരവ്. ഇതു കേട്ട് ചോരതിളച്ച സഖാക്കന്മാര്‍ കണക്ക് ചോദിക്കാന്‍ ഇറങ്ങിയപ്പോള്‍ വിഷയം കയ്യാങ്കളിയിലേക്കുവരെയെത്തി. ഇതു മുതലാക്കി ട്രോളര്‍മാര്‍ കണക്കിന് കേറി മേഞ്ഞു.

സംഭവം ഒന്നു കെട്ടടങ്ങി വന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്ര. പിന്നെ പറയണ്ടല്ലോ ഇപ്പോ ട്രോളര്‍മാരുടെ ഇര മുഖ്യനാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യനെ ട്രോളിയുള്ള പോസ്റ്റുകളുടെ പ്രളയമാണ്.

ചില ട്രോള്‍ വിശേഷങ്ങള്‍;