Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ഗോസ്വാമിയുടെ ‘നാണംകെട്ട ആളുകള്‍’ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖര്‍; ‘ഇതിലും കോണ്‍ഗ്രസിന്റെ സ്ഥിരം അസംബന്ധം മണക്കുന്നു’

, 11:34 am

റിപ്പബ്‌ളിക് ഡിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ കോമാളികള്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ചാനലിന്റെ ചെയര്‍മാനും ബിജെപിയുടെ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. അര്‍ണാബ് മലയാളികളെ നാണമില്ലാത്തവര്‍ എന്ന് വിളിച്ചുവെന്നത് ഒരു നുണയാണെന്നും, ഇതിലും കോണ്‍ഗ്രസിന്റെ സ്ഥിരം അസംബന്ധം മണക്കുന്നുണ്ടെന്നും രാജീവ് ട്വീറ്റ് ചെയ്തു. തന്നോട് ഇതേക്കുറിച്ച് ആളുകള്‍ ചോദിക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്നും രാജീവ് പറഞ്ഞു.

കേരളത്തിനുള്ള യുഎഇ സഹായം ഒരു കളവാണെന്നും 700 കോടി രൂപയുടെ സഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമുള്ള റിപ്പബ്‌ളിക് ടിവിയുടെ ചര്‍ച്ചയിലാണ് ഞാന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളുടെ സംഘം എന്ന് അര്‍ണാബ് പറഞ്ഞത്.

700 കോടി രൂപയുടെ യുഎഇ സഹായം എന്നത് കോണ്‍ഗ്രസിന്റെ ട്രോള്‍ ആര്‍മിയാണ് പ്രചരിപ്പിച്ചതെന്നും കേന്ദ്രത്തിനെതിരെ പ്രചരണം നടത്തുന്ന ‘ദേശവിരുദ്ധര്‍’ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അര്‍ണാബ് ചര്‍ച്ചയ്ക്കിടെ പറഞ്ഞിരുന്നു.

Advertisement