Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

അലിവില്ലാത്ത മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; കാണ്ടാമൃഗത്തെ വെടിവെച്ച് കൊന്നു: കൊമ്പ് മുറിച്ച് കടന്നു

, 2:03 pm

കാട്ടുമൃഗങ്ങളോട് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് അന്ത്യമാകുന്നില്ല. അസമില്‍ കൊമ്പു മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തി. കസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. സമാനമായ ആറാമത്തെ സംഭവമാണ് ഈ വര്‍ഷം നടന്നത്. ഈ പ്രദേശത്തിലൂടെ ആന സഫാരി നടത്തിയ ടൂറിസ്റ്റുകളാണ് കാണ്ടാമൃഗത്തെ കണ്ടത്.

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതില്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വന്യമൃഗ സംരക്ഷണ മേഖലയാണ് കാസിരംഗ. 2013 മുതല്‍ 2014 വരെ 27 വേട്ടകളാണ് വന്യമൃഗങ്ങള്‍ക്ക് നേരെ ഈ വനത്തില്‍ നടന്നത്. ഒരു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ വേട്ടയായിരുന്നു ഇത്.

മൃഗ സംരക്ഷകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ശക്തമായ നിലപാടെടുത്ത് ഈ വിഷയത്തില്‍ രംഗത്ത് വന്നിരുന്നെങ്കിലും വേട്ട തടയാനുതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ആണ്‍ കാണ്ടാമൃഗമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവിടെ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടിരുന്നുവെന്നും സമീപ വീട്ടിലെ വിവാഹ ആഘോഷത്തിലെ വെടിക്കെട്ടാണെന്ന് കരുതിയെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement