Connect with us

SOCIAL STREAM

‘സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ കൊണ്ട് ഇസ്ലാമും മുസ്ലീംങ്ങളും ആകെ നാറി തുടങ്ങി’- പ്രതികരണവുമായി സംവിധായകന്‍

, 5:03 pm

ഇസ്ലാമിലെ ദീനി പ്രബോധകരെ കൊണ്ട് മതവും വിശ്വാസികളും ആകെ നാറി തുടങ്ങിയെന്ന വിമര്‍ശനവുമായി സംവിധായകന്‍ സലാം ബാപ്പു. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സലാം ബാപ്പുവിന്റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രം റെഡ് വൈന്‍, മമ്മൂട്ടി ചിത്രം മംഗ്ലീഷ് എന്നിവയുടെ സംവിധായകനാണ് സലാം ബാപ്പു.

സലാം ബാപ്പുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

എന്റെ നാടായ മലപ്പുറം ജില്ലയിലെ പാലപ്പെട്ടിയില്‍ നടന്ന ഒരു സംഭവം പറയാം. കാലങ്ങളായി നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ എഴുന്നള്ളിപ്പ് നടക്കാറുള്ളത് മുസ്ലിം പള്ളിയുടെ മുന്നിലൂടെയായിരുന്നു. കാരണം പള്ളി നില്‍ക്കുന്നത് പൊതു റോഡിന്റെ അരികിലാണു. ക്ഷേത്ര എഴുന്നള്ളിപ്പ് പോകുന്നത് റോഡിലൂടെയും. പെട്ടെന്ന് കുറച്ച് ദീനീ സംരക്ഷകര്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ പറഞ്ഞു ഞങ്ങള്‍ ആ ക്ഷേത്ര എഴുന്നള്ളിപ്പ് തടയും എന്ന്. പള്ളിയില്‍ നിസ്‌ക്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കുമെന്ന്. അവര്‍ക്ക് നിസ്‌ക്കാരമില്ല. അവരുടെ പണി നിസ്‌ക്കരിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കലാണത്രെ.

അങ്ങനെ ഒരു ബദര്‍ യുദ്ധം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ മഹല്ലിലെ പക്വമതികള്‍ തിരുത്തി. റോഡ് പൊതുവഴിയാണു. ആര്‍ക്കും പോവാം എന്ന് പറഞ്ഞു. ഒരു വലിയ സംഘര്‍ഷം ഒഴിവാക്കി. ഇത്തരം പക്വമതികളും ഇസ്ലാമിക ജ്ഞാനികളും ശക്തമായി മുന്നോട്ട് വരേണ്ട സാഹചര്യമാണിപ്പോള്‍.

പറഞ്ഞ് വന്നത് സോഷ്യല്‍ മീഡിയയിലെ ദീനീ പ്രബോധകരെ കൊണ്ട് ഇസ്ലാമും മുസ്ലിംകളും ആകെ നാറിത്തുടങ്ങിയതിനാലാണു. ഖുര്‍ആന്‍ വചനത്തിനു പകരം പച്ചത്തെറികളാണു പ്രബോധനത്തിനു ഉപയോഗിക്കുന്നത്. മലപ്പുറത്ത് എയിഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കാഫ് ധരിച്ച് നൃത്തം ചെയ്ത്താണു പുതിയ സംഭവം. ഈ പെണ്‍കുട്ടികളേയും കുടുംബത്തേയും അങ്ങേയറ്റം അവഹേളിച്ച് കഴിഞ്ഞു. ഇപ്പോള്‍ അത് പരിധി വിട്ട് ആര്‍ക്കെതിരേയും എന്ന മട്ടിലായി. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കുന്നവരെ പോലെയാണു സോഷ്യല്‍ മീഡിയയിലെ പ്രകടനം.

ഒരു നന്മ ലക്ഷ്യമാക്കി ആ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച് നൃത്തം ചെയ്തപ്പോള്‍ ഇസ്ലാം ഒലിച്ച് പോയോ? ആ പാട്ട് ജിമിക്കിക്കമ്മലിനു പകരം മാപ്പിളപ്പാട്ടായിരുന്നെങ്കില്‍ ഇത്തരക്കാര്‍ ലൈക്കും ഷെയറും നല്‍കി പ്രോല്‍സാഹിപ്പിച്ചേനേ..!? സഹിഷ്ണുതയാണു ഇസ്ലാം. വ്യക്തി സ്വാതന്ത്യം അംഗീകരിച്ച മതം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നാണു പ്രവാചകന്‍ പറഞ്ഞത്. ആണുങ്ങള്‍ക്ക് എന്തുമാവാം, എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ഒന്നും പാടില്ല എന്ന നയം ജാഹിലിയാ കാലഘട്ടം ഓര്‍മിപ്പിക്കുന്നു. സ്ത്രീക്ക് ഇസ്ലാം നല്‍കിയ സ്വാതന്ത്ര്യം ഇതാണോ? ശരി തെറ്റുള്‍ തീരുമാനിച്ച് സ്വര്‍ഗ്ഗവും നരകവും നല്‍കാന്‍ ഈ സോഷ്യല്‍ മീഡിയ പ്രബോധകരെ ആരാണു ഏല്‍പ്പിച്ചത്. ഇവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് എന്താണുറപ്പ് ?

അല്ലാഹുവിനും മുകളില്‍ സൂപ്പര്‍ പവറായി ഇവരെ ആരാണു നിയോഗിച്ചത്. പെണ്‍കുട്ടികള്‍ ‘ആടും പാടും സംസാരിക്കും’ അത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണു. പൊതു ഇടങ്ങള്‍ പുരുഷന് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനീ സ്‌നേഹം ഒരു രോഗമാണു. വ്രണം ബാധിച്ച ഹൃദയമാണത്. കഴിഞ്ഞ ദിവസങ്ങളിലായി സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചാണല്ലോ നാം സംസാരിച്ചത് നൃത്തമാടിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും നാം മാനിക്കണം, ബഹുമാനിക്കണം, അവര്‍ക്ക് ഒരു മനസ്സുണ്ടെന്നും സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കണം….

ട്രംപും മോഡിയും ഇസ്രായേലും ഐ എസ് ഐ എസും ഇസ്ലാമിനെതിരില്‍ തിരിയുമ്പോള്‍ ഇത്തരക്കാരെ കാണില്ല. ഇവര്‍ക്ക് വളം നല്‍കുന്ന ചില വയളു മൗലവിമാ(പ്രസംഗ മൗലവിമാര്‍)രുടെ വിഷയം എന്നും സ്ത്രീകള്‍ മാത്രമാണു. സ്ത്രീകളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി പ്രസംഗിച്ച് നടക്കുകയാണു. ലോകത്ത് നടക്കുന്ന മറ്റൊന്നും അവര്‍ കാണില്ല. ഇസ്ലാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റി പുരുഷ പൗരോഹിത്യ മേധാവിത്വം നില നിര്‍ത്തലാണു പലരുടേയും ലക്ഷ്യം. നായക്ക് വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗ്ഗത്തിലാണു എന്ന് പറഞ്ഞ ഇസ്ലാമിന്റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക് തളച്ചിടുന്ന ഇത്തരക്കാരാണു ഇസ്ലാമിന്റെ ശാപം. അല്ലാതെ നൃത്തം ചെയ്ത ആ പെണ്‍കുട്ടികളല്ല.

ഇനി ഇതിനടിയില്‍ വന്ന് തെറി വിളിക്കുന്നവരോട്, എന്നെ നരകത്തിലേക്ക് പറഞ്ഞയക്കുന്നവരോട്, നിങ്ങളെപ്പോലെയുള്ളവര്‍ നിറഞ്ഞ് നില്‍ക്കുന്ന ആ സ്വര്‍ഗ്ഗത്തിലേക്ക് വരാന്‍ താല്‍പര്യമില്ല. എന്തായാലും അത് പടച്ചോന്റെ സ്വര്‍ഗ്ഗമായിരിക്കില്ല. അതുറപ്പാണു. ഇസ്ലാം എന്നാല്‍ നല്ല മനുഷ്യനാവുക എന്നത് കൂടിയാണു. നന്നായി ജീവിക്കലും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കലും കൂടിയാണു, അസഹിഷ്ണുതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് സഹിഷ്ണ്തയും ക്ഷമയുമുള്ള നല്ല മനുഷ്യരാവുക, പടച്ചവന്‍ നിങ്ങളെ രക്ഷിക്കട്ടെ…

എന്റെ നാടായ മലപ്പുറം ജില്ലയിലെ പാലപ്പെട്ടിയിൽ നടന്ന ഒരു സംഭവം പറയാം. കാലങ്ങളായി നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഉൽസവ എഴുന്ന…

Posted by Salam Bappu on Wednesday, 6 December 2017

We The People

Don’t Miss

SOCIAL STREAM4 mins ago

‘ഉറക്കം ഉണരുമ്പോള്‍ നിങ്ങളും താമരപ്പാര്‍ട്ടിയില്‍ അംഗമായേക്കാം’

യുവമോര്‍ച്ചയുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് രാജീവ് പള്ളത്ത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉറക്കമുണര്‍ന്ന രാജീവ് പള്ളത്ത് കണ്ടത് താനും യുവമോര്‍ച്ചയില്‍ അംഗമായതാണ്. തന്റെ അറിവോ...

BOLLYWOOD7 mins ago

സല്‍മാന്‍ഖാനോട് ‘നോ’ പറഞ്ഞ് ലോകസുന്ദരി മാനുഷി ചില്ലാര്‍

ബോളിവുഡിലെ ഖാന്‍ത്രയങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരം തള്ളിക്കളയുന്ന നടിമാര്‍ കുറവായിരിക്കും. എന്നാല്‍ ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ഖാന്‍ത്രയങ്ങളില്‍ ഒരാളായ സല്‍മാന്‍ ഖാനോട് ‘നോ’...

HOLLYWOOD24 mins ago

സിനിമാ ലോകത്ത് മറ്റൊരു അത്ഭുത കാഴ്ചയൊരുക്കാന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; റെഡി പ്ലെയര്‍ വണ്‍ ട്രെയ്‌ലര്‍ എത്തി

ജുറാസിക് പാര്‍ക്ക്, ഇന്ത്യാന ജോണ്‍സ്, ജാസ്, ഇ.ടി, എം.ഐ, അഡ്വഞ്ചേഴ്സ് ഓഫ് ടിന്‍ടിന്‍ എന്നിങ്ങനെ സാങ്കേതികത്തികവും കഥാമൂല്യവും ഒത്തിണങ്ങിയ കിടിലന്‍ ചിത്രങ്ങള്‍ സിനിമാ ലോകത്തിന് നല്‍കിയ സ്റ്റീവന്‍...

NATIONAL46 mins ago

ട്രയിന്‍ പാഞ്ഞ് കയറി ആനക്കൂട്ടം ചെരിഞ്ഞു; ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന് കുട്ടിയാന തെറിച്ച് വീണു

അസമില്‍ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അഞ്ച് ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി. അസമിലെ...

KERALA49 mins ago

ഉത്സവത്തിനിടെ ആര്‍എസ്എസ് അതിക്രമം: ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞ പ്രതിഷേധം

കോട്ടയത്ത് ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയുടെ പ്രാര്‍ഥനാ യജ്ഞം. കോട്ടയം ചങ്ങനാശേറി തൃക്കൊടിത്താനം മഹാക്ഷേത്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന ദീപമഹോത്സവത്തില്‍...

CRICKET56 mins ago

വീണ്ടും ധോണിയുടെ കരുത്തന്‍ സിക്‌സുകള്‍!

ധരംശാലയില്‍ ഇന്ത്യ അപ്രസക്തമായപ്പോഴാണ് എംഎസ് ധോണി തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. 29ന് ഏഴ് എന്ന നിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തുമ്പോഴായിരുന്നു...

CELEBRITY TALK1 hour ago

കല്യാണിയുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന് കണ്ണു നിറഞ്ഞ് പോയി

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ തെലുങ്ക് ചിത്രം ഹലോയിലൂടെ നായികയായി അരങ്ങേറ്റം നടത്തുകയാണ്. നാഗാര്‍ജ്ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകന്‍. ഹലോയുടെ...

FOOTBALL1 hour ago

കലിപ്പ്, കട്ട കലിപ്പ്! ഫുട്‌ബോളിനെ നാണക്കേടിലാക്കി ജോസ് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു...

KERALA1 hour ago

വാര്‍ത്താ അവതാരകര്‍ വിശ്വാസികളെ ഉപയോഗിച്ച് കലാപത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ടി പി രാമകൃഷ്ണന്‍

വാര്‍ത്താ അവതാരകര്‍ സര്‍ക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇത്തരം മാധ്യമപ്രവര്‍ത്തനം ലക്ഷ്യം വയ്ക്കുന്നതെന്നാണെന്ന് ജനങ്ങല്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. നോണ്‍ ജേണലിസ്റ്റ്...

FILM DEBATE1 hour ago

‘അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ’

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍...

Advertisement