ശശി തരൂര്‍ ഹിന്ദിയില്‍ ട്വീറ്റ് ഇട്ടപ്പോള്‍ തെറ്റോട് തെറ്റ്, ട്രോളിക്കൊന്ന് ട്വിറ്ററാറ്റികള്‍

തിരുവനന്തപുരം എംഎല്‍എയും ഐക്യരാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനുമായ ശശി തരൂരിന് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം ട്വീറ്റര്‍ ലോകത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വ്യാകരണപ്പിഴവുകള്‍ ഇല്ലാതെ കടലോളമുള്ള ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്ന് വാക്കുകള്‍ പെറുക്കിയെടുക്കാനുള്ള തരൂരിന്റെ കഴിവിന് സോഷ്യല്‍ മീഡിയില്‍ നിന്ന് ഒരുപാട് പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്.

ആദ്യമായാണ് ശശി തരൂര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്യുന്നത്. ലോക ഹിന്ദി വാരാചരണത്തിന്റെ ഭാഗമായി സാധാരണയില്‍നിന്നും വ്യത്യസ്തമായി തരൂര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് ഫോളോവേഴ്‌സ് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്.പക്ഷെ ഹിന്ദി വാചകങ്ങള്‍ എഴുതിയപ്പോള്‍ അതില്‍ തെറ്റുപിണഞ്ഞത് തരൂര്‍ ശ്രദ്ധിച്ചില്ല. തരൂര്‍ ശ്രദ്ധിച്ചില്ലെങ്കിലും ട്വിറ്റര്‍ ലോകം അത് ശ്രദ്ധിച്ചുവെന്നാണ് തുടര്‍ന്ന് വന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്.

ലോക ഹിന്ദി ദിവസത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.എന്നാല്‍ തരൂര്‍ എഴുതിയ വാചകത്തിലെ തെറ്റുകള്‍ മൂലം, തെരുവിലേക്ക് ഇറങ്ങിവന്നാല്‍ ഹിന്ദി പഠിച്ചിച്ചുതരാമെന്ന് ഉടനെതന്നെ റീട്വീറ്റ് വരികയും ചെയ്തു.

https://twitter.com/abhishekk_Vns/status/951476012188975107

https://twitter.com/followaanchal/status/951666236240248832

ഹിന്ദി ഭാഷയെ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോക ഹിന്ദി ദിവസം ആചരിക്കുന്നത്. ഹിന്ദി ഭാഷയെ ഐക്യരാഷ്ട്ര സഭ അംഗീകരിക്കുന്ന ഔദ്യോഗികഭാഷകളുടെ പട്ടികയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് പാര്‍ലമെന്റില്‍ ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.

Read more

https://twitter.com/FriendlyHindu/status/951736792146878464