Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ഹൃദയ ശസ്ത്രക്രിയക്ക് സ്വരൂക്കൂട്ടി വെച്ച പണം പ്രളയബാധിതര്‍ക്ക് നല്‍കിയ തമിഴ് പെണ്‍കുട്ടിക്ക് കേരളത്തിന്റെ പ്രത്യുപകാരം

, 6:13 pm

പ്രളയം തകര്‍ത്ത കേരളക്കരയ്ക്ക് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. തങ്ങളുടെ ഇല്ലായ്മയില്‍ നിന്നു പോലും കൊച്ചു കൊച്ചു സഹായം കേരളത്തിനായി ചെയ്തവര്‍ നിരവധി. എല്ലാവരോടും കേരളക്കരയ്ക്ക് പറയാനുള്ളത് നന്ദി എന്ന വാക്ക് മാത്രം. ഹൃദയശസ്ത്രക്രിയക്ക് കരുതിവെച്ചിരുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തമിഴ് പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ നന്ദിയെന്ന വാക്കുകള്‍ക്കുമപ്പുറം കേരളക്കര അവള്‍ക്കായി ചിലത് ചെയ്യുന്നു. പെണ്‍കുട്ടിക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി.

തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയിലെ കൊമാരപാളയം സ്വദേശിയാണ് അക്ഷയ എന്ന പതിനൊന്നുകാരിയാണ് ഹൃദയശസ്ത്രക്രിയക്കായി കരുതിവെച്ചിരുന്ന തുകയുടെ ഒരു ഭാഗം പ്രളയക്കെടുതിയിലായ കേരളത്തിനായി നല്‍കിയത്. പ്രളയബാധിതര്‍ക്കായി എന്തെങ്കിലും സാഹയം ചെയ്യുക എന്ന് അക്ഷയയുടെ നിശ്ചയദാര്‍ഢ്യമാണ് തന്നെ പണം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് അമ്മ ജോതിമണി പറയുന്നത്. ഒരുവിധത്തിലാണ് ശസ്ത്രക്രിയക്കുള്ള പണം തരപ്പെടുത്തിയത്. അതിലൊരു പങ്ക് കേരളത്തിലെ ജനങ്ങള്‍ക്കായി കൊടുക്കാമെന്ന് മകള്‍ പറഞ്ഞപ്പോള്‍ നിരസിക്കാനായില്ല ജോതിമണി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അക്ഷയയുടെ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. രണ്ടാം ശസ്ത്രക്രിയയാണ് ഇനി നടക്കേണ്ടത്. അക്ഷയയുടെ പിതാവ് ആറുവര്‍ഷം മുന്‍പ് മരിച്ചു. സുഹൃത്തുക്കള്‍ വഴിയും ഫെയ്‌സ്ബുക്കിലൂടെയും മറ്റുമാണ് രണ്ടാം ശസ്ത്രക്രിയയ്ക്കുള്ള പണം സംഘടിപ്പിച്ചത്. അക്ഷയയുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ ശ്രീചിത്തിര ആശുപത്രി അധികൃതര്‍ സൗജന്യ ശസ്ത്രക്രിയ വാഗ്ദാനവുമായി മുന്നോട്ടു വരികയായിരുന്നു.

Advertisement