മരിച്ചവരെ ഇവിടുള്ളവര്‍ മറവ് ചെയ്യാറില്ല, പകരം ആ വിശുദ്ധമരത്തിന്റെ ചുവട്ടില്‍ കിടത്തും; ലോകത്തെ നിഗൂഢ ഗ്രാമം

ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. ആ മനോഹാരിതയ്ക്ക് അപ്പുറം വിചിത്രമായ ആചാര്യ അനുഷ്ടാനങ്ങുടെ ഈറ്റില്ലം കൂടെയാണ് ഇവിടം. ബാലിയെ ഒരു ചെറിയ ദ്വീപായി നമുക്ക് കാണാമെങ്കിലും ഇവിടുത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടത്തെ ട്രൂണിയന്‍ എന്ന ഗ്രാമത്തില്‍ നിലവിലുള്ള വിചിത്രമായ ഒരു ആചാരത്തെപ്പറ്റി കേട്ടാല്‍ വിശ്വസിക്കുക പ്രയാസമാകും.

മരിച്ചവരെ ഇവിടുള്ളവര്‍ മറവ് ചെയ്യാറില്ല എന്നതാണ് ആ വിചിത്രമായ ആചാരം. പകരം കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളൊക്കെ ധരിപ്പിച്ച്, തരുമന്യന്‍ എന്നൊരു വിശുദ്ധമരത്തിന്റെ ചുവട്ടില്‍, മുള കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിനുള്ളില്‍ കിടത്തും, അത്രമാത്രം.

മറ്റു മൃഗങ്ങളോ ജീവികളോ ഭക്ഷിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മുളകൊണ്ട് ഉണ്ടാക്കിയ കൂട്ടില്‍ കിടത്തുക. അവിടെ കിടന്ന് ശരീരം വെയിലേറ്റ് അഴുകി അസ്ഥികൂടമാകും. നല്ല സുഗന്ധം പുറപ്പെടുവിക്കുന്നവയാണ് തരുമന്യന്‍ വൃക്ഷം. മൃതദേഹങ്ങള്‍ അഴുകുമ്പോള്‍ വമിക്കുന്ന ദുര്‍ഗന്ധത്തെ ഈ മരത്തിന്റെ സുഗന്ധം ഇല്ലാതാക്കുമെന്നാണ് ഗ്രാമീണര്‍ പറയുന്നത്.

Dark tourism: The Balinese village of the DEAD where bodies ...

അസ്ഥികൂടം എടുത്ത് ഇവര്‍ ചെയ്യുന്നതും കൗതുകമുള്ള കാര്യമാണ്. അഴുകിത്തീര്‍ന്ന അസ്ഥികൂടം തലയോട്ടി മണ്ഡപം എന്ന് വിശേഷിപ്പിക്കാവുന്ന, ഒരു കല്ലുകൊണ്ട് പടുത്തുയര്‍ത്തിയ സ്ഥലത്ത് എത്തിക്കും. എന്നിട്ട് അസ്ഥികൂടത്തില്‍ നിന്നും തല മാത്രം മാറ്റിയെടുത്ത് അവിടെ പ്രതിഷ്ഠിക്കും. ഈ ഗ്രാമത്തിലെ പരമ്പരാഗതമായ ഒരാചാരമാണിത്. മരത്തിന്റെ താഴെ അഴുകി തീരാനായി മുളങ്കൂട്ടില്‍ വെച്ചിരിക്കുന്ന ഒരുപാട് മൃതദേഹങ്ങള്‍ കാണാം.

Balinese village where bodies are laid out to rot - and tourists ...

കല്യാണം കഴിഞ്ഞ പ്രായപൂര്‍ത്തിയായവരുടെ മൃദദേഹങ്ങളാണ് ഈ മരത്തിനു താഴെ ഇത്തരത്തില്‍ അഴുകാന്‍ വിട്ടു കൊടുക്കുക. മൃതദേഹങ്ങളെ അനുഗമിച്ചു കൊണ്ട് ശ്മശാനത്തിലേക്ക് പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമേ അവകാശമുളൂ. സ്ത്രീകള്‍ മൃതദേഹങ്ങള്‍ക്കൊപ്പം ശവപ്പറമ്പില്‍ പ്രവേശിച്ചാല്‍ ഭൂകമ്പമോ അഗ്‌നിപര്‍വതം സ്‌ഫോടനമോ സംഭവിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

Cemetery of Trunyan Village, one of Bali Native Village. - Picture ...

ഈ ആചാരത്തെ ടൂറിസമായി വികസിപ്പിച്ചിരിക്കുകയാണ് പ്രദേശവാസികള്‍. “ഡാര്‍ക്ക് ടൂറിസം” എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വാടകയ്ക്ക് ഒരു ബോട്ടുമെടുത്ത്, ബട്ടൂര്‍ തടാകം മുറിച്ചു കടന്ന്, മൌണ്ട് ബട്ടൂര്‍ അഗ്‌നിപര്‍വ്വതത്തിനു ചുവട്ടില്‍ ചെന്നിറങ്ങി, കാടും മേടും കേറിയിറങ്ങി കിലോമീറ്ററുകള്‍ നടന്നാലാണ് ട്രൂണിയന്‍ ഗ്രാമത്തില്‍ എത്താന്‍.