Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

കളിക്കിടെ പന്തുമായി കുറുക്കന്‍ പോയി; ഗോള്‍ഫ് കളിയുടെ രസകരമായ വീഡിയോ വൈറലാകുന്നു

, 4:41 pm

ഗോള്‍ഫ് കളിയില്‍ താരമായി മാറിയത് ഒരു കുറുക്കനാണ്. കളിക്കാരന്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്ത് ഷോട്ട് മൈതാനത്തും നിന്നും കടിച്ചു കൊണ്ട് ഓടുന്ന കുറക്കന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യുഎസിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് രസകരമായ ഈ സംഭവം നടന്നത്. ഹാങ്ക് ഡൗണിയെന്ന കളിക്കാരന്‍ സുഹൃത്തുക്കളുടെ കൂടെ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് സംഭവം.

ഗോള്‍ഫ് കളിക്കിടെ പന്തുമായി കുറുക്കന്‍ പോയി. രസകരമായ വീഡിയോ

'എനിക്ക് ഇഷ്ടപ്പെട്ടു എടുക്കുന്നു….സ്വന്തം കുറുക്കന്‍'; ഗോള്‍ഫ് കളിക്കിടെ പന്തുമായി കുറുക്കന്‍ പോയി. രസകരമായ വീഡിയോ

Posted by AutoSpo on Friday, 24 August 2018

മൈതാത്ത് കുറച്ച് അകലെ രണ്ടു കുറുക്കന്മാര്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പന്ത് വരുന്നത് കണ്ട കുറക്കന്മാരില്‍ ഒരാള്‍ അതുമായി പോയി. മറ്റൊരു പന്തുമായി ഹാങ്ക് ഡൗണിയും സുഹൃത്തുക്കളും കളി തുടര്‍ന്നു.

വേനല്‍കാലത്ത് തങ്ങള്‍ ഗോള്‍ഫ് കളിക്കുന്ന മൈതാനത്ത് കുറുക്കന്മാര്‍ വരുന്നത് പതിവാണ്. നേരത്തെ മറ്റു കളിക്കാരുടെ പന്തുകള്‍ കടിച്ചെടുത്തു കൊണ്ടു പോയതായി കേട്ടിട്ടുണ്ടെന്നും ഹാങ്ക് പറഞ്ഞു

Advertisement