അക്കൗണ്ട് ബാലന്‍സ് കണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല; 'വിശാല മനസ്‌കനായ കള്ളന്‍' തട്ടിപ്പറിച്ച പണം തിരികെ നല്‍കി

തെക്കന്‍ ചൈനയിലെ ഒരു എടിഎം റോബറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഐസിബിസി ബാങ്ക് എടിഎം കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച കള്ളന്‍ യുവതിക്ക് തന്നെ പണം തിരിച്ചു നല്‍കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ലീ എന്ന യുവതിക്കാണ് കള്ളന്റെ വിശാലമനസ്‌കതയില്‍ പണം തിരിച്ചു ലഭിച്ചത്. പിന്‍വലിച്ച പണം തട്ടിപ്പറിച്ച കള്ളന്‍ അക്കൗണ്ടില്‍ ബാക്കിയുള്ള പണവും പിന്‍വലിച്ച് നല്‍കാന്‍ ലീയെ ഭീഷണിപ്പെടുത്തി. എന്നാല്‍, അക്കൗണ്ട് കാലിയാണെന്ന് കണ്ടതോടെ കള്ളന്റെ മനസ്സലിഞ്ഞു. തട്ടിപ്പറിച്ച 2500 യുവാന്‍ അക്കൗണ്ട് ബാലന്‍സ് കാലിയാണെന്ന് കണ്ടതോടെ ഇയാള്‍ ചിരിച്ചു കൊണ്ട് യുവതിക്ക് തന്നെ നല്‍കുകയായിരുന്നു.

Read more

എടിഎം കൗണ്ടറിനകത്തെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. സോഷ്യല്‍ മീഡിയയില്‍ കള്ളന്‍ താരമായെങ്കിലും പൊലീസ് ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.