Connect with us

SOCIAL STREAM

തുഷാറിന്റെ രാജ്യസഭാ സീറ്റ്: കുമ്മനടിക്കും അമ്മിട്ടടിക്കും ശേഷം പുതിയ പദവുമായി ട്രോളന്മാര്‍

, 12:54 pm

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കാത്ത സംഭവം ഏറ്റെടുത്ത് ട്രോളന്മാര്‍. തുഷാറിനു രാജ്യസഭാ സീറ്റ് ലഭിക്കാത്ത സംഭവം മലയാളത്തിനു പുതിയ വാക്ക് സംഭാവന ചെയുമെന്ന് കണ്ടെത്തിയത് ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലൂവാണ്. തുഷാറാക്കുകയെന്നാണ് പുതിയ പദം. നൈസായിട്ട് തേക്കുക എന്ന സന്ദര്‍ഭം വരുമ്പോ ഉപയോഗിക്കമെന്ന് ലല്ലൂ പറയുന്നത്.

ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ രാജ്യസഭയിലെത്തിക്കുന്നതിന് ദേശീയ നേതൃത്വം തീരുമാനിച്ചത്. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് മുരളീധരന്‍ നാമനിര്‍ദേശ പത്രിക നല്‍കും.

 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബിഡിജെഎസും വ്യക്തമാക്കിയിരുന്നു.

രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും േകരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്നം. തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

നാല് വര്‍ഷമായി വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിഡിജെഎസ്. വരുന്ന പതിനാലം തിയ്യതി നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.