ട്രംപിന്റെയൊരു കാര്യം, വെള്ളം കുടിക്കുന്നത് നാല് വയസ്സുകാരനെപ്പോലെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്റിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് എന്ന നേതാവ് ഉയര്‍ന്ന് വന്നത്. എന്നാല്‍ അതേ ട്വിറ്ററില്‍ തന്നെയാണ് ഏറ്റവുമധികം ട്രോളുകള്‍ ട്രംപിന് നേരെ വന്നതും.

സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടുപിടിത്തം ഡൊണാള്‍ഡ് ട്രംപിന്റെ വെള്ളം കുടിക്കുന്ന ശൈലിയാണ്. യുഎസ് പ്രസിഡന്റ് വെള്ളം കുടിക്കുന്നത് നാല് വയസ്സുള്ള കുട്ടിയെപ്പോലെയാണെന്നാണ് ട്രംപിനെ കളിയാക്കി ഇപ്പോള്‍ ട്വിറ്ററില്‍ വരുന്ന മീമുകള്‍.

കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡിസിയില്‍ സര്‍ക്കാരിന്റെ നാഷണല്‍ സ്ട്രാറ്റജി മിലിറ്ററി സര്‍വീസിന് മുമ്പില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ട്രംപിന്റെ രസകരമായ വെള്ളം കുടി. ഒരു സിപ് വള്ളമേ കുടിച്ചുള്ളൂ നമ്മുടെ പാവം പ്രസിഡന്റ്. എന്നാല്‍ ആയിരക്കണക്കിന് ട്വീറ്റുകളാണ് അതിനെചൊല്ലി സൃഷ്ടിക്കപ്പെടുന്നത്.

വെള്ളം നിറച്ച ഗ്ലാസ് രണ്ട് കൈയ്യുകൊണ്ടും പിടിച്ച് കുഞ്ഞുകുട്ടികള്‍ കുടിക്കും പോലെയാണ് ട്രംപ് വെള്ളം കുടിക്കുന്നത്. ഇമ്മാതിരി ഒരു പ്രസിഡന്റ് ഇത്ര നിഷ്‌കളങ്കമായി വെള്ളം കുടിക്കുന്നത് ട്വിറ്ററില്‍ പലര്‍ക്കും തീരെ സഹിക്കുന്നില്ല. ഒബാമ വെള്ളം കുടിക്കുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുള്ള താരതമ്യങ്ങളും ട്വിറ്ററില്‍ സജീവമായിട്ടുണ്ട്.

ഒരു യഥാര്‍ത്ഥ പ്രസിഡന്റ് ആത്മവിശ്വാസത്തോടെ വെള്ളം കുടിക്കും എന്നാണ് ഒബാമയെ പ്രകീര്‍ത്തിച്ചുള്ള ട്വീറ്റുകള്‍. ട്രംപ് സ്‌കൂള്‍ കുട്ടിയാണോ അമേരിക്കയുടെ പ്രസിഡന്റാണോ എന്നാണ് പരിഹാസത്തോടെ പല ട്വിറ്ററാറ്റികളും ചോദിക്കുന്നത്. ഇനിയും വളരാത്ത പ്രസിഡന്റ് എന്ന പരിഹാസങ്ങളും വന്നു.

നേരത്തെ മാര്‍ക്ക റുബിയോയെ അദ്ദേഹം വെള്ളം കുടിക്കുന്ന ശൈലി കണ്ട് ട്രംപ് ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. എന്നാല്‍ താനും ഒരു നാള്‍ പെടും എന്ന് ട്രംപ് കരുതിയില്ല.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?