Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

പ്രണയദിനത്തില്‍ അമ്മ പാര്‍വതി അഭിനയിച്ച ഹാസ്യരംഗം പങ്കുവച്ച് കാളിദാസ് ജയറാം

, 2:27 pm

പ്രണയദിനത്തില്‍ വ്യത്യസ്ത സന്ദേശവുമായി യുവചലച്ചിത്ര താരം കാളിദാസ് ജയറാം. അമ്മ പാര്‍വതി അഭിനയിച്ച ഹാസ്യരംഗം പങ്കുവച്ച് കൊണ്ടാണ് താരം കാമുകികാമുന്മാര്‍ക്കുള്ള സന്ദേശം നല്‍കിയത്.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രിയദര്‍ശന്റെ അക്കരെയക്കരെയക്കരെയിലെ രംഗമാണ് കാളിദാസ് ജയറാം പങ്കുവച്ചത്. പാര്‍വതിയും ശ്രീനിവാസനുമാണ് ഈ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

പാര്‍വതിയുടെ കഥാപാത്രമായ സേതുലക്ഷ്മിയെ തന്റെ പ്രണയം അറിയിക്കുന്ന ശീനിവാസന്റെ കോണ്‍സ്റ്റബിള്‍ വിജയന്റെ അനുഭവമാണ് ഈ രംഗം. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് രംഗമാണിത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വാലന്റൈസ് ഡേ ആശംസിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on

Advertisement