2017ല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ 12 ചിത്രങ്ങള്‍

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ പ്രായഭേദമന്യെ എല്ലാവരും സജീവമാകുന്ന കാലഘട്ടമാണിത്. സ്‌നേഹം, പ്രണയം, ആരാധന, പരിഹാസം തുടങ്ങി പല ഭാവങ്ങള്‍ മാറിമറയുന്ന നിരവധി ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍  2017 ല്‍ മിന്നിമാഞ്ഞത്.

1 വിരുഷ്‌ക വിവാഹം

ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്ന ക്രിക്കറ്റ് താരം വിരാട് കോലിയുടേതും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും. ഇറ്റലിയില്‍ ഡിസംബറില്‍ നടന്ന വിവാഹത്തിന്റെ ഫോട്ടോ അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തപ്പോള്‍ തന്നെ ചിത്രം വൈറലായി.

2 ദേശസ്‌നേഹം


എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ പതാക ഉയര്‍ത്തി. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇന്ത്യക്കാരെ പിടിച്ച്കുലുക്കിയത് മറ്റൊരു ചിത്രമായിരുന്നു.

3 മതസൗഹാര്‍ദം


നാനാ മത വിശ്വാസികളുള്ള ലോകത്തില്‍ ഇസ്ലാം മതവിശ്വാസികളുടെ നോയമ്പ് കാലത്ത് സിഖ് വംശജര്‍ മുസ്ലീങ്ങള്‍ക്ക് നോയമ്പ്തുറ നേരത്ത് അവര്‍ക്ക് ലഘുപാനീയങ്ങള്‍ വിളമ്പുന്ന ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മലസൗഹാര്‍ദ്ദത്തിവന്റെയും സ്‌നേഹത്തിന്റെയും ഉദാഹരണമായി നിരവധിപേര്‍ ചിത്രത്തെ പുകഴ്ത്തി.
4 തൊഴുത് നില്‍ക്കുന്ന പോലീസ്കാരന്‍

ഗതാഗത നിയമം തെറ്റിച്ച് ഇരുചക്രവാഹനത്തില്‍ അഞ്ച് പേര്‍ യാത്ര ചെയ്യുന്നത് കണ്ട് വാഹനമോടിക്കുന്നയാളെയും കുടുംബത്തെയും കണ്ട് “തൊഴുത് പോകുന്ന” പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു.

5 ധോണി

എംസ് ധോണിയുടെ ആരാധകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുന്ന ഫോട്ടോ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചതോട് കൂടി ചിത്രം വൈറലായി.

6 പ്രിയങ്ക ചോപ്ര


പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രിയങ്ക ചോപ്രയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോയാണ് ഇത്തരത്തില്‍ വൈറലായ ഫോട്ടോയിലൊന്ന്. പ്രിയങ്കയുടെ വസ്ത്രധാരണത്തെ പറ്റി വന്‍വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നത്.
7 ട്രംപ്


സോഷ്യല്‍മീഡിയയില്‍ എല്ലായ്‌പ്പോഴും ട്രോള്‍ ചെയ്യപ്പെടുന്ന ട്രംപിന്റെ ഫോട്ടോ ഏറ്റവുമധികം ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ക്കൊപ്പമുണ്ട. ട്രംപ് പത്രസമ്മേളനത്തിനിടെ വെള്ളം കുടിക്കുന്നതിന്റെയും വെള്ളംകുപ്പി കയ്യില്‍ പിടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

8 ബറാക് ഒബാമ


ഡോണാള്‍ഡ് ട്രംപിനെ സോഷ്യല്‍മീഡിയയില്‍ പരിഹസിപ്പെടുമ്പോള്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒബാമ അവധി ആഘോഷിക്കുന്ന ഫോട്ടോയ്ക്ക് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ പിടിച്ച് പറ്റി.

9 വീണ്ടും കോലിയും ശര്‍മയും

സോഷ്യല്‍മീഡിയയും ആരാധകരുമെല്ലാം വിവാഹം ആഘോഷിച്ചതിന് ശേഷം അവര്‍ ഹണിമുണിന് പോയപ്പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയായിരുന്നു ഹിറ്റ്.

10 അഞ്ജലീന ജോളിയാകാന്‍ ഒരു യുവതി

അഞ്ജലീന ജോളിയാകാന്‍ ശസ്ത്രക്രിയ ചെയ്ത യുവതി വികൃത രൂപിയായെന്ന തരത്തിലുള്ള വാര്‍ത്തയും യുവതിയുടെ ചിത്രവും പ്രചരിച്ചിരുന്നു. എന്നാല്‍ അത് ഫോട്ടോഷോപ്പ് ആണെന്ന് തുറന്ന് പറഞ്ഞ് യുവതി തന്നെ രംഗത്ത് വ്ന്നിരുന്നു.
11 ബീയോന്‍സ്


തന്റെ കുടുംബത്തിലേക്ക് പുതിയ അംഗം വരുന്നുവെന്ന് അറിയിക്കാന്‍ പോപ് സൂപ്പര്‍സ്റ്റാര്‍ ബിയോന്‍സ് പോസ്റ്റ് ചെയ്ത ഫോട്ടോയും വൈറലായിരുന്നു.

12 വീണ്ടും ട്രംപ്

തന്റെ ഓമനപട്ടിയുടെ ചെവിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ട് അതിന്റെ ചെവി ട്രംപിനെ പോലുണ്ടെന്ന് കുറിച്ചത് വൈറലായിരുന്നു.