Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

സോഷ്യല്‍ മീഡിയയെ ഗ്ലാസില്‍ മലര്‍ത്തിയടിച്ചൊരു ചായയടി

, 6:32 pm

മലയാളികള്‍ പൊതുവെ ചായ പ്രേമികളാണ് .കടുപ്പം കൂട്ടി മധുരം കുറച്ച്, കടുപ്പം കുറച്ച് മധുരം കൂട്ടി എന്നിങ്ങനെ വിവിധതരത്തില്‍ ചായകുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികളില്‍ ഏറെയും. പൊന്നാനിയിലെ ഒരു ചായക്കടയും അവിടുത്തെ ചായയടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലെ സ്‌പെഷ്യല്‍ ചായയടിയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായ വെറൈറ്റി ചായയടി. ഗ്ലാസില്‍ താഴെ ഭാഗത്ത് കട്ടന്‍ ചായ മുകളില്‍ പാല്‍ അതിനു മീതെ പത എന്നിങ്ങനെയാണ് ഗ്ലാസില്‍ ചായക്കായി തയ്യാറാക്കി വെയ്ക്കുന്നത്. ആവശ്യകാരുടെ താല്‍പര്യപ്രകാരമാണ് കൂട്ടുകള്‍. ശേഷം രണ്ട് വിരല്‍ കൊണ്ട് ചായ ഗ്ലാസെടുത്ത് മറിച്ച് തിരിക്കും.

40 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ബി.ബി.സി ഗ്ലോബല്‍ ജെന്‍ഡര്‍ ആന്റ് ഐഡന്റിറ്റി കറസ്‌പോണ്ടന്റായ മേഘ മോഹനാണ്. ചുരുക്കം ദിവസങ്ങള്‍കൊണ്ട് ഈ ചായയടി കണ്ടത് 1.26 മില്യണ്‍ ആളുകളാണ് .

Advertisement