Connect with us

SOCIAL STREAM

ജോലിക്കായി വീഡിയോ കോള്‍, അഭിമുഖം നടത്തിയ ആള്‍ ചോദിച്ചത് ശരീരം കാണിക്കാന്‍; ദുരനുഭവം വിവരിച്ച് യുവതി

, 8:37 pm

ജോലിക്കായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തിനിടെ തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയാണ് നമ്യ എന്ന ചെന്നൈ സ്വദേശിയായ യുവതി. എയര്‍ ഫ്രാന്‍സില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരു ഫോണ്‍കോള്‍ നമ്യയെ തേടിയെത്തുന്നത് അങ്ങനെയാണ്. എന്നാല്‍ ആ വിളിയില്‍ അപകടം മണത്ത നമ്യ പിന്നെ സംശയിച്ചില്ല കോള്‍ റെക്കോര്‍ഡ് ചെയ്തുതുടങ്ങി. ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങളാണ് അയാള്‍ ആരാഞ്ഞത്.

വാട്സാപ്പ് വീഡിയോ കോളിലൂടെ അഭിമുഖത്തിന്റെ രണ്ടാം ഘട്ടം നടത്തുമെന്നും ആദ്യവിളിയില്‍ അയാള്‍ അറിയിച്ചു. താനായിരിക്കില്ല മറ്റൊരാളായിരിക്കും അത് നടത്തുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍, രണ്ടാമതും അയാള്‍ തന്നെയാണ് പേരുമാറ്റി നമ്യയെ വിളിച്ചത്. റൂമില്‍ തനിച്ചായിരിക്കണമെന്നും സഹായത്തിന് മറ്റാരും പാടില്ലെന്നും അയാള്‍ നിര്‍ദേശിച്ചിരുന്നു. ഒപ്പം അവര്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെയും പാന്റിന്റെയും നിറവും അയാള്‍ ആരാഞ്ഞു.

പുതിയൊരു നമ്പറില്‍ നിന്നാണ് നമ്യക്ക് വീഡിയോ കോള്‍ വന്നത്. വീഡിയോ കോളിനിടയില്‍ നമ്യയുടെ പൊക്കം, ഭാരം എന്നിവയെക്കുറിച്ച് അയാള്‍ ചോദിച്ച അയാള്‍ അവരുടെ ശരീരത്തിലുള്ള ടാറ്റൂ കാണിച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. അടുത്ത ആവശ്യം വയര്‍ കാണിച്ച് കൊടുക്കണമെന്നായിരുന്നു. ഇക്കാര്യം നമ്യ വിസമ്മതിച്ചതോടെ ഒരു ടീഷര്‍ട്ട് ധരിച്ചതിന് ശേഷം അപ്രകാരം ചെയ്യാനായി അയാള്‍ നിര്‍ബന്ധിച്ചു. അതിനും വഴങ്ങാതെ നിന്ന നമ്യയോട് അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ടീഷര്‍ട്ട് മാത്രമണിഞ്ഞ് നില്‍ക്കാനായി അടുത്ത നിര്‍ദേശം. ഇതോടെ നമ്യ കോള്‍ കട്ട് ചെയ്യുകയായിരുന്നു.

പിടിക്കപ്പെട്ടെന്നുറപ്പായതോടെ അയാള്‍ ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. താന്‍ ചെയ്യാന്‍ പോകുന്നത് എന്താണെന്ന് കാത്തിരുന്നു കണ്ടോളൂ എന്നായിരുന്നു അയാളുടെ ഭീഷണി. വാട്സാപ്പിലൂടെ അയാള്‍ നമ്യയുമായി നടത്തിയ ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് യുവതി തനിക്കുണ്ടായ അനുഭവം ലോകത്തെ അറിയിച്ചത്. തനിക്കുണ്ടായ അനുഭവം ഒരു പാഠമായി എടുക്കാനും സുരക്ഷിതയായിരിക്കാനുമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

Girls, and everyone around.This is something serious. I don't want anyone to go through this.So please please be…

Posted by Namya Baid on Wednesday, 3 January 2018

 

Don’t Miss

CRICKET2 hours ago

ഇത്തവണ പൊടിപാറും: ഐപിഎല്‍ തിയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് ഐപിഎല്‍ 11ാം എഡിഷന് തുടക്കം കുറിക്കുക. 27ന് മുംബൈയില്‍ വെച്ചു തന്നെയാണ് ഫൈനലും. ഐ...

SPORTS NEWS2 hours ago

എന്തു കൊണ്ട് രഹാനെ കളിച്ചില്ല; ന്യായീകരണവുമായി ര​വി ശാ​സ്ത്രി

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് അ​ജി​ൻ​ക്യ ര​ഹാ​നെ​യെ ഒ​ഴി​വാക്കിയ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. രോ​ഹി​ത് ശ​ർ​മ ഫോ​മി​ൽ തു​ട​രു​ന്ന...

FILM NEWS2 hours ago

ഭാവനയ്ക്ക് ആശംസനേര്‍ന്ന് മമ്മൂട്ടിയും എത്തി

ഇന്ന് വിവാഹിതരായ നടി ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടിയും എത്തി. തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലെത്തിയാണ് മമ്മുട്ടി ഭാവനയ്ക്ക് വിവാഹ...

POLITICS2 hours ago

ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​മി​ല്ല; മാ​ണി​ക്കെതിരെ ഒളിയമ്പുമായി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ

കെഎം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെ ഒളിയമ്പുമായി സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പന്ന്യൻ രവീന്ദ്രൻ. മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​നം ശ​ക്ത​മാ​ണെ​ന്നും ഗ​തി​കി​ട്ടാ പ്രേ​തം പോ​ലെ തെ​ക്കു​വ​ട​ക്കു അ​ല​യു​ന്ന​വ​രെ മു​ന്ന​ണി​യി​ൽ...

FILM NEWS2 hours ago

‘നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം’! അതിലായിരുന്നു അവരുടെ ശ്രദ്ധ; 13ാം വയസില്‍ നേരിട്ട ലൈംഗി ചൂഷണം വെളിപ്പെടുത്തി നതാലി പോര്‍ട്ട്മാന്‍

പതിമൂന്നാം വയസ്സിൽ തനിക്ക് നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ...

KERALA3 hours ago

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്; പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്

സഹോദരന്‍ ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും എത്തി. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും...

NATIONAL3 hours ago

പത്മാവതല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ഭ്രൂണഹത്യയും ; കര്‍ണി സേനയ്ക്കെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം

പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി രേണുക ഷഹാനെ രംഗത്ത്. പത്മാവത് അല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്...

SOCIAL STREAM3 hours ago

വിവാഹം നടക്കുന്നത് സ്വര്‍ഗത്തില്‍: അപ്പോള്‍ ഇതോ?

വിവാഹം കഴിക്കുന്ന സമയത്ത് പലര്‍ക്കും അല്‍പ്പം ടെന്‍ഷന്‍ തോന്നാറുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയിലെ ഈ വധുവരന്മാര്‍ വിവാദിനത്തില്‍ വ്യത്യസ്തമായൊരു കാര്യമാണ് ചെയ്തത്. ഭൂതലത്തില്‍ നിന്ന് 400 അടി മുകളില്‍...

NATIONAL3 hours ago

ഇന്ത്യയുടെ 73 ശതമാനം സമ്പത്തും കയ്യാളുന്നത് ഒരു ശതമാനം മാത്രം ധനികര്‍

ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഒരു ശതമാനത്തോളം മാത്രമുള്ള ധനികര്‍ കയ്യാളുന്നത് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 73 ശതമാനത്തോളമെന്ന് സര്‍വേ റിപ്പോര്‍ട്ട്....

SOCIAL STREAM4 hours ago

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐയെ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിന്തല്‍മണ്ണയില്‍ നടന്ന സിപിഐ.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം...