പുകവലി പരസ്യത്തിലെ കുട്ടി വളര്‍ന്ന് വലുതായി, ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയില്ല

സിനിമകള്‍ക്ക് മുന്‍പ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ട പുകവലി വിരുദ്ധ പരസ്യത്തിലെ പെണ്‍കുട്ടി നമുക്കൊക്കെ സുപരിചിതയാണ്. സിമ്രന്‍ നടേകര്‍ ഇന്ന് കുഞ്ഞല്ല, വളര്‍ന്ന് വലുതായി ഒരു മോഡലായി മാറി കഴിഞ്ഞു.

https://www.instagram.com/p/BTarb5ZA3m1/?taken-by=simrran.natekar

സിനിമ തുടങ്ങുന്നതിന് മുന്‍പിലും ഇടവേളകളിലുമായി ഈ പെണ്‍കുട്ടി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ മുഖം നമ്മള്‍ അത്ര പെട്ടെന്ന് മറക്കുകയുമില്ല. ഏതാണ്ട് പത്ത് വര്‍ഷത്തോളമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ആ കൊച്ചുകുട്ടിയെ ഇന്ന് ഒരുപക്ഷെ നമ്മള്‍ കണ്ടാല്‍ തിരിച്ചറിയുക പോലുമില്ല.

പുകവലി പരസ്യത്തില്‍ മാത്രമല്ല യാക്കുള്‍റ്റ്, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡൊമീനോസ്, ക്ലിനിക്ക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ സിമ്രന്‍ അഭിനയിച്ചുകഴിഞ്ഞു. സോണി ടിവിയിലെ ഒരു ടെലിവിഷന്‍ സീരിസില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്യൂട്ട് ലൈഫ് ഓഫ് കരണ്‍ ആന്‍ഡ് കബീര്‍ എന്ന കുട്ടികളുടെ പരിപാടി, ഡിസ്‌നി ചാനലിലെ കോമഡി ഷോ ഒയേ ജെസിക്കന്‍, ബോളിവുഡ് ചിത്രം ദാവത് എ ഇഷ്‌ക്ക് എന്നിവയില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴാണ് ഇപ്പോള്‍ സിമ്രന്റെ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. സിമ്രന്റെ ഏഴാം വയസ്സിലായിരുന്നു പുകവലി വിരുദ്ധ പരസ്യം ഷൂട്ട് ചെയ്തത്. ഇപ്പോള്‍ സിമ്രന് 16 വയസ്സുണ്ട്.

https://www.instagram.com/p/BZsdj4BH1jz/?taken-by=simrran.natekar

https://www.instagram.com/p/BZa-Y7KHBYL/?taken-by=simrran.natekar

https://www.instagram.com/p/BbGeWYqHL-4/?taken-by=simrran.natekar

https://www.instagram.com/p/BZDsLxbngT0/?taken-by=simrran.natekar