'ഓർക്കുക, ഇതു അവസാനത്തെ ചാൻസ്', ലോക്ക്ഡൗൺ ശാശ്വത പരിഹാരമല്ല: ജേക്കബ് പുന്നൂസ്

കോവിഡിനെതിരെ ലോക്ക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ലെന്നും വൈറസിന്റെ വ്യാപനത്തോത് കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കുകയാണ് വേണ്ടതെന്നും മുൻ ഡിജിപി ജേക്കബ് പുന്നൂസ്. അല്ലാത്ത പക്ഷം ഒന്നുകിൽ കോവിഡ് മൂലമോ അല്ലെങ്കിൽ ആവർത്തിച്ച് ഏർപെടുത്തേണ്ടി വരുന്ന ലോക്ക്ഡൗണുകൾ മൂലമോ നാം നശിച്ചുപോകും എന്നും ജേക്കബ് പുന്നൂസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ജേക്കബ് പുന്നൂസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ലോക്ക്ഡൌൺ ഒരു ശാശ്വത പരിഹാരമല്ല : അത്, “എന്തു നാം ചെയ്യരുത്‌”എന്ന് നാം അറിഞ്ഞതിനു ശേഷവും, നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്ന് കരുതിയാൽ മതി.

വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ ഒന്നുകിൽ കോവിഡ് മൂലമോ അല്ലെങ്കിൽ വീണ്ടുംവീണ്ടും ഏർപെടുത്തേണ്ടിവരുന്ന ലോക്ക് ഡൗണുകൾ മൂലമോ നാം നശിച്ചുപോകും..

ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാൻ നാം പഠിച്ചു. അതുപോലെ വൈറസ്സുള്ള ഒരു ലോകത്തു ജീവിക്കാൻ നാം പഠിക്കണം. അല്ലെങ്കിൽ ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ക് ഡൌൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും.

പേടിച്ചടച്ചുപൂട്ടലല്ല കോവിഡിന്നുള്ള ശാശ്വത പരിഹാരം. ആദ്യം അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇന്ന്‌ self-lockdown ൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. അവനവന്റെ വായും മൂക്കും അടച്ചുപൂട്ടുക, ആറടി അകലം പാലിച്ചില്ലെങ്കിൽ ആറടി മണ്ണിന്റെ അവകാശികളെന്നു കരുതി അകലം പാലിക്കുക, വീടുകളിലും അല്ലാതെയും അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതിരിക്കുക, ഭക്ഷണം ഒറ്റക്കിരുന്നു കഴിക്കുക, വിനോദത്തിനും സന്ദർശനത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യാത്രകൾ ഒഴിവാക്കുക, അവനവന്റെ ജോലി വൈറസ് വ്യാപന അപകട രഹിതമായി ചെയ്യുവാൻ പരിശീലിക്കുക.. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.

ഇതൊക്കെ പഠിക്കാൻ നമുക്ക് വൈറസ് ഒരു കൊല്ലം സമയം തന്നു. എന്നാൽ, ഇതൊന്നും പോലീസ് ഇടപെടൽ കൂടാതെ പഠിക്കാനും നടപ്പാക്കാനും, ഒരു സമൂഹം എന്ന നിലയിൽ, നാം മറന്നു. ആ മറവിയ്ക്കു കനത്ത വില.. ഒന്നുകിൽ ഓക്സിജൻ ദൗർലഭ്യമായി, അല്ലെങ്കിൽ ലോക്ക് ഡൌൺ സൃഷ്ടിക്കുന്ന അതി ഭീമ നഷ്ടമായി.. നാം നൽകേണ്ടി വരും..

ഒരബദ്ധം മാനുഷികം, സാധാരണം. ഒരനുഭവം കൊണ്ടു പഠിക്കുന്ന സമൂഹങ്ങൾ മിടുക്കർ. അതുകൊണ്ടു പഠിക്കാത്തവർ അഹങ്കാരികൾ :
എന്നാൽ, രണ്ട് അനുഭവങ്ങൾകൊ ണ്ടും പഠിക്കാത്തവർ..
അവർ മിടുക്കരുടെ അടിമകളാകും.അതാണ് ചരിത്രം!

അതുകൊണ്ടു ലോക് ഡൌൺ നീട്ടിയാലും ഇല്ലെങ്കിലും വൈറസ് ഭീഷണി നിലനിൽക്കുന്ന ലോകത്തു വൈറസ്സിനെതിരെ self lockdown രീതിയിൽ ജീവിക്കാൻ തയ്യാറാകുക. അതിനു വാക്സിൻ നമ്മളെ സഹായിക്കുകയും ചെയ്താൽ ഉത്തമം.

ഓർക്കുക, ഇതു Last Bus. അവസാനത്തെ ചാൻസ്!

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി