Connect with us

SOCIAL WALL

‘കേരളത്തില്‍ ലോങ് മാര്‍ച്ചിന്റെ ആവശ്യമില്ല’

, 10:58 pm

ജോയ് മാത്യു

ലോകം കണ്ട ഏറ്റവും വലിയ കര്‍ഷക – തൊഴിലാളി മാര്‍ച്ച് മാവോ സേതൂങ്ങിന്റെ നേതൃ ത്വത്തില്‍ 1934 -36 വരെ രണ്ടുവര്‍ഷം നീണ്ടുനിന്ന ലോങ്ങ് മാര്‍ച്ച് ഒടുവില്‍ ചൈനീസ് വിപ്ലവമായി മാറിയത് ചരിത്രം-

രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരിക്കെ കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്പ്രദേശില്‍ നിന്നും ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ലക്ഷം കരിബ്- ഗോതബ്
കര്‍ഷകരെ (ദില്ലിയിലെ കൊടും തണുപ്പില്‍ നിരവധി കര്‍ഷകര്‍ മരണപ്പെട്ടു) ബോട്ട് ക്ലബ്ബ് മൈതാനിയിലേക്ക് നടത്തി രാജീവ് ഗാന്ധിയെ മുട്ടുകുത്തിച്ചതും ചരിത്രം-
(മാധ്യമ പ്രവര്‍ത്തകനായിരിക്കെ ടിക്കായത്ത് എന്ന കര്‍ഷക നേതാവിനൊപ്പം ഒരു മാസക്കാലം സമരമുഖം റിപ്പോര്‍ട്ട് ചെയ്യന്‍ യാത്രചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമെന്ന് അല്‍പം അഭിമാനത്തോടെ പറയട്ടെ-)

ഇപ്പോളിതാ
മഹാരാഷ്ട്രയിലെ കര്‍ഷകര്‍
മുംബൈ നഗരം വളഞ്ഞപ്പോള്‍ സര്‍ക്കാര്‍ മുട്ടുകുത്തി-
വര്‍ഷങ്ങളായി പാസ്സാക്കാതെ വെച്ചിരുന്ന ആദിവാസി
ബില്ല് പാസ്സാക്കി
ബാങ്ക് വായ്പകള്‍ എഴുതിത്തള്ളി
കൃഷി ഭൂമിയെ വെള്ളത്തിലാക്കുന്ന നദീ സംയോജന പദ്ധതികള്‍ നടപ്പിലാക്കില്ലെന്ന ഉറപ്പ് നല്‍കി
കീടബാധയിലും പ്രക്രുതി ക്ഷോഭത്തിലും കൃഷി നശിച്ചവര്‍ക്ക്
നഷ്ടപരിഹാരം നല്‍കുമെന്ന് തീരുമാനിച്ചു
ഇതൊക്കെ നേടിയെടുത്തത്
സി പി എം നേതൃത്വം വഹിക്കുന്ന കിസാന്‍ സഭയുടെ ലോങ്ങ് മാര്‍ച്ച്, അവരെ തുണച്ചത് തങ്ങള്‍ക്ക് അന്നം തരുന്നവരെ തിരിച്ചറിഞ്ഞ മുംബൈ നിവാസികള്‍-
മഹാരാഷ്ട്ര ഭരിക്കുന്നത് ബി ജെ പി ഗവര്‍മ്മെന്റാണെന്നോര്‍ക്കുക
നാസിക്കില്‍ നിന്നും 180
കിലോമീറ്റര്‍ നഗ്‌നപാദരായി സഞ്ചരിച്ചാണു ദരിദ്രകര്‍ഷകര്‍ നഗരം വളഞ്ഞ് സമരം വിജയിപ്പിച്ചത്-

ഇനി നമുക്ക് കേരളത്തിലേക്ക് വരാം
വിപ്ലവ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തില്‍
ഒരു ആദിവാസി- കര്‍ഷക സമരത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല-
മഹാരാഷ്ട്രാ സര്‍ക്കാര്‍ ചെയ്തപോലെ ഇപ്പറഞ്ഞ നിയമങ്ങള്‍ ഈസിയായി നിയമ സഭയില്‍ പാസ്സാക്കി എടുക്കാവുന്നതേയുള്ളൂ-
ആദിവാസികളേയും കര്‍ഷകരേയും
കൊണ്ട് ലോങ്ങ് മാര്‍ച്ച് നടത്തിക്കാതെതന്നെ ഇവരുടെ ആവശ്യങ്ങള്‍ ഇടത് വിപ്ലവ മുന്നണിക്ക് നടപ്പില്‍ വരുത്താവുന്നതേയുള്ളൂ
ഒരു കോണ്‍ഗ്രസ്സ്‌കാരനും ഇതിനെയൊന്നും എതിര്‍ക്കുമെന്നും
തോന്നുന്നില്ല
പിന്നെന്ത് കൊണ്ടാണു നമ്മുടെ കേരളത്തിലെ വിപ്ലവ ഗവര്‍മ്മെന്റിനു ഇക്കാര്യത്തില്‍ ഒരു വൈക്ലബ്യം?
എന്ത് നിഷിദ്ധ താല്‍പ്പര്യമാണു നമ്മുടെ ഗവര്‍മ്മെന്റിനെ ഇതില്‍ നിന്നും
പിന്തിരിപ്പിക്കുന്നത്?
( ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ വിപ്ലവ വിരുദ്ധനാവുമോ)