ബിനു ഗാങ്ങ് പുറപ്പെട്ടു; എമര്‍ജന്‍സി സിറ്റുവേഷന്‍; കേരളം കത്തും; സോഷ്യല്‍ മീഡിയയില്‍ കൊട്ട പ്രമീള-ഗുണ്ട ബിനു തമ്മിലടി

ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ സിനിമയുടെ ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘ഗുണ്ട’കളുടെ ട്രോള്‍ പൂരമാണ്. സിനിമയിലെ കഥാപാത്രങ്ങളെയാണ് സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുന്നത്. ഐസിയു, ട്രോള്‍ മലയാളം പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇപ്പോള്‍ കാപ്പ ഗുണ്ടകള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സിനിമയില്‍ അപര്‍ണ ബാല മുളരി അവതരിപ്പിച്ച പ്രമീള എന്ന കഥാപാത്രവും അന്നാ ബെന്‍ അവതരിപ്പിച്ച ബിനുവിനെയുമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ ഇരുവരും തമ്മിലുള്ള വെല്ലുവിളി സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നീയൊക്കൊ തീര്‍ന്നു.. ബിനു ഗുണ്ടാ ഗാങ് പുറപ്പെട്ടു.. എമര്‍ജന്‍സി സിറ്റുവേഷന്‍ കേരളം കത്തും എന്നീ ടാഗുകളിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

കുടിപ്പക കഥപറയുന്ന ഒരു സിനിമയുടെ ഹെവി ക്ലൈമാക്‌സ് കണ്ടു ഇത്രയും ചിരിച്ചത് ആദ്യമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കൊട്ട പ്രമീളയും ഗുണ്ട ബിനുവും തമ്മിലുള്ള ഗുണ്ടാ മാസ് അടികാണാന്‍ കാത്തിരിക്കുകയാമെണ്ണും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. ഇനി ഗുണ്ടാ ലോകം അന്ന ബെന്നിന്റെ ഗുണ്ട ബിനു ഭരിക്കുമെന്ന് ചിലര്‍ ട്രോളിയിട്ടുണ്ട്.

തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിയ സിനിമ ഒടിടി റിലീസ് ചെയ്തതോടെയാണ് ട്രോളുകളില്‍ നിറഞ്ഞത്.
നെറ്റ്ഫ്‌ളിക്‌സില്‍ ജനുവരി 19ന് ‘കാപ്പ’എത്തിയത്.ഒരു ഗാങ്സ്റ്റര്‍ ചിത്രമാണ് ‘കാപ്പ’. ചിത്രത്തില്‍ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജി.ആര്‍. ഇന്ദുഗോപന്‍ ആണ്. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവെല്ലയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം.

അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, സജിത മഠത്തില്‍, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇതാദ്യമായാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ പങ്കാളികളായ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ