ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തം അത്ര സുരക്ഷിതമല്ല; ആത്മവിശ്വാസത്തോടെയുള്ള ഇടപെടൽ വിനയാകാതെ സൂക്ഷിക്കണമെന്ന് കേരള പൊലീസ്

നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. പുത്തന്‍ സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് ആപ്പ് സജീവമായ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ഇടപെടല്‍.

ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കര്‍’മാരുടെ അനുമതിയില്ലാതെ റെക്കോഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ലെന്നും ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയുമെന്നും പൊലീസ് പറഞ്ഞു.

കേരള പൊലീസിന്റെ  നിര്‍ദേശങ്ങൾ; 

സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും??
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോര്‍ക്കുക. തരംഗമാകുന്നത് പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കര്‍’മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാനും കഴിയും.

സ്‌ക്രീന്‍ റെക്കോഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന വിഡിയോയില്‍ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ ‘സെന്‍സറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.
അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക.

Latest Stories

IPL 2025; ഇവിടെ 24 മണിക്കൂറും പകല്‍വെളിച്ചമാണ്, ഐപിഎല്‍ ഇവിടെ വച്ച് നടത്താം, മൈക്കല്‍ വോണിന് കൊട്ടുകൊടുത്ത് ക്രിക്കറ്റ് ബോര്‍ഡ്‌

അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്താന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍; കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും എസ് ജയശങ്കറും ഉടന്‍ മാധ്യമങ്ങളെ കാണും; ലോകത്തോട് നിര്‍ണായക പ്രഖ്യപനം നടത്തും

ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ അടച്ചു; ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ ഇന്ത്യ 26 ഇടത്ത് അടിച്ചിട്ടു; പഞ്ചാബിലെ ജനവാസ മേഖലകളിലും ഡ്രോണുകളെത്തി

പാക്കിസ്ഥാനില്‍ ഭൂചലനം; 10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനത്തിന്റെ തീവ്രത 4.0

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍