Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL WALL

മഞ്ജു വാര്യര്‍ക്ക് എന്ത് രാഷ്ട്രീയം ?

, 1:49 pm

വൈശാഖ് .പി

നവോത്ഥാന ആശയങ്ങള്‍ സിനിമയിലൂടെയോ ജീവിതത്തിലൂടെയോ പ്രാവര്‍ത്തികമാക്കുന്ന താരങ്ങളുടെ രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി ഏതാണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക കൗതുകമാണ് ഈ അടുത്തു വരെ അത് മോഹന്‍ലാല്‍ എന്ന മഹാ നടന്റെ രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ ആയിരുന്നു എങ്കില്‍ ഇപ്പൊ അത് മഞ്ജു വാര്യര്‍ എന്ന താരത്തില്‍ എത്തി നില്‍ക്കുകയാണ്. എന്താണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം മഞ്ജു വാര്യര്‍ക്ക് രാഷ്ട്രീയം ഉണ്ടോ ?

ഇല്ല എന്നതാണ് നടിയുടെ ഓരോ പ്രവര്‍ത്തനത്തിലൂടെയും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് ഷീ ടാക്‌സിയെ സപ്പോര്‍ട്ട് ചെയ്തതും പിണറായി സര്‍ക്കാരിന്റെ കാലത്തു ഹരിത കേരളം തുടങ്ങി സര്‍ക്കാരിന്റെ നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ക്കു കൂടെ നില്‍ക്കുന്നതും ഇപ്പൊ അടുത്തിടെ കേന്ദ്ര ഗവണ്മെന്റ് ലക്ഷ്വദ്വീപില്‍ വെച്ച് നടത്തിയ ജോബ് ഫെയറില്‍ പങ്കെടുത്തതും മഞ്ജു വാര്യര്‍ എന്ന വ്യക്തിയാണ്. മതത്തിന്റേയോ രാഷ്ട്രീയത്തിന്റെയോ കൊടിയുടെയോ നിറം നോക്കാതെയാണ് താരം ഓരോ സാമൂഹിക പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നത് എന്നത് ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. ഓഖി ദുരിതത്തില്‍ കഷ്ടപ്പെട്ടവരെയും പ്രളയത്തില്‍ കഷ്ടപ്പെട്ടവരെയും സഹായിക്കാന്‍ അവര്‍ ഒരു രാഷ്ട്രീയവും നോക്കിയില്ല എന്നത് ഓരോ മലയാളിയും കണ്ടതാണ്.

എന്താണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം എന്ന ഒരു ഇന്റര്‍വ്യൂവിലെ ചോദ്യത്തിലും താരത്തിന്റെ ഉത്തരം എനിക്ക് രാഷ്ട്രീയം ഇല്ല എന്ന് തന്നെ ആയിരുന്നു. തത്കാലം ആരാധകര്‍ക്ക് മഞ്ജു വാര്യരുടെ രാഷ്ട്രീയം താരം തന്നെ പറഞ്ഞതു പോലെ കലയാണെന്ന് വിശ്വസിക്കാനേ നിര്‍വാഹമുള്ളൂ. ഒരു സ്ത്രീ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അവരെ തള്ളി താഴെ ഇടരുത് കാരണം ആ മാറ്റം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്.

Advertisement