ഭരിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കായി അറിവിനെ നിരാകരിക്കുമ്പോളാണ് ജനം മരിക്കുന്നത്: സക്കറിയ

ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നവർ തന്നെ അറിവിനെ അന്ധ വിശ്വാസങ്ങൾക്കുവേണ്ടി നിരാകരിക്കുമ്പോളാണ് ജനങ്ങൾ മരിച്ചു വീഴുന്നതെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. ശാസ്ത്രം മാത്രമല്ല എല്ലാ ഉത്പതിഷ്ണുത്വവും നിരാകരിക്കപ്പെടുന്നത് നാം കാണുന്നു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ദുരന്തം അതിൽനിന്ന് ജനിച്ചതാണ് എന്ന് സക്കറിയ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സക്കറിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

മിത്തോളജികളെയും അവയുടെ നിർമിതികളായ ഭൂതകാലങ്ങളെയും മുൻനിർത്തി ഒരു ബഹുസ്വര രാഷ്ട്രത്തെ നയിക്കുന്നത് ദുർഘടമാണ് എന്ന പാഠമാണ്  ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ഒരു പക്ഷെ പഠിച്ചു കൊണ്ടിരിക്കുന്നത്. അത്തരം ഭാവനകളെ വിശ്വാസസംഹിതയായി സ്വീകരിക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാവും. അത് അവരുടെ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയവിജയത്തിന് വേണ്ടി അവയെ ഉപയോഗിക്കുന്നതും മനസ്സിലാക്കാം. അതിൽ വിജയം നേടുന്നത് മിതോളജിയുടെ വിശ്വാസ്യത കൊണ്ടല്ല എതിർപക്ഷത്തിൻെറ വിശ്വാസ്യതയില്ലായ്മ കൊണ്ടാണ്.

പക്ഷേ ഭരണം ഏറ്റെടുത്ത ശേഷം, ഐശ്വര്യപൂർണ്ണമായ ജീവിതം മോഹിക്കുന്ന ഒരു ജനതയെ മുന്നോട്ട് നയിക്കേണ്ട ആധുനികങ്ങളും ചലനാത്മകങ്ങളുമായ വിജ്ഞാനസംഹിതകളുടെ സ്ഥാനത്ത് അത്തരം വിശ്വാസങ്ങളെ പ്രതിക്ഷ്ഠി ക്കുമ്പോളാണ് രാഷ്ട്രം പ്രതിസന്ധിയിലാകുന്നത്. ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നവർ തന്നെ അറിവിനെ അന്ധ വിശ്വാസങ്ങൾക്കുവേണ്ടി നിരാകരിക്കുമ്പോളാണ് ജനങ്ങൾ മരിച്ചു വീഴുന്നത്. ശാസ്ത്രം മാത്രമല്ല എല്ലാ ഉത്പതിഷ് ണുത്വവും നിരാകരിക്കപ്പെടുന്നത് നാം കാണുന്നു. ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ദുരന്തം അതിൽനിന്ന് ജനിച്ചതാണ്.

സ്വന്തം കെട്ടുകഥകളിൽ അവയുണ്ടാക്കിയവർ തന്നെ വിശ്വസിച്ചു വശായി എന്ന് തോന്നുന്നു. ഇതാണ് ക്ലോസ്ഡ് സർക്യൂട്ട് പ്രത്യയ ശാസ്ത്രങ്ങളുടെ ദുരന്തം. നിർഭാഗ്യവശാൽ അവ ഭരിക്കുന്ന സമൂഹങ്ങളും ആ ദുരന്തത്തിൻറെ ഇരകളായിത്തീരുന്നു.

Latest Stories

INDIAN CRICKET: ആദ്യം നീ അത് പൂര്‍ത്തിയാക്ക്, എന്നിട്ട് വിരമിച്ചോ, വിരാട് കോഹ്‌ലിയുടെ വിരമിക്കല്‍ വാര്‍ത്തകളില്‍ തുറന്നടിച്ച് ആരാധകര്‍

പാകിസ്ഥാനിൽ പ്രളയസാധ്യത; ബ​​ഗ്ലിഹാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കൂടി തുറന്നു

മേഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, ഇപ്പോള്‍ വനിതാ തിയേറ്ററിന് മുന്നിലുണ്ടോ? എന്ന് ചോദിച്ച് അയാള്‍ വിളിച്ചു, പിന്നീടാണ് ആളെ മനസിലായത്..; സന്തോഷ് വര്‍ക്കിക്കെതിരെ മായ വിശ്വനാഥ്

പാകിസ്ഥാനിലെ ഇന്ധനവും ഭക്ഷ്യസാധനങ്ങളും തീര്‍ന്നു; പെട്രോള്‍ പമ്പുകള്‍ അടച്ചു; സൈനികരുടെ റേഷന്‍ കുറച്ചു; ഗോതമ്പ് കിട്ടാനില്ല; ജനങ്ങള്‍ പട്ടിണിയില്‍; യുദ്ധക്കൊതി മാത്രം ബാക്കി

കേരളത്തിലെ കൺട്രോൾ റൂമിന്‍റെ മെയിൽ ഐഡിയിൽ മാറ്റം; സംഘർഷ മേഖലയിലുള്ളവർ സഹായത്തിനായി ഉപയോഗിക്കേണ്ടത് ഇനി പുതിയ മെയിൽ ഐഡി

IPL THROWBACK: അതെന്തൊരു സെൽഫിഷ് ഇന്നിംഗ്സ് ആണ് മിസ്റ്റർ കോഹ്‌ലി, 153 ൽ നിന്നും 86 ലേക്കുള്ള വീഴ്ച്ച ദയനീയം; കോഹ്‌ലിയെ പരിഹസിച്ച സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ

'കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണം'; ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍

INDIAN CRICKET: രോഹിതിനെ ശരിക്കും പുറത്താക്കിയതാണോ, അവന്‍ വളരെ വിഷമത്തോടെയാവും ആ തീരുമാനം എടുത്തിട്ടുണ്ടാവുക, തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചു, അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തു; ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സേന; ഇന്ത്യയുടെ സൈനിക താവളങ്ങള്‍ തകര്‍ത്തെന്ന നുണപ്രചാരണം പൊളിക്കാന്‍ ഇപ്പോഴത്തെ ദൃശ്യങ്ങളും പങ്കുവെച്ച് സൈന്യം

'രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം'; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്