ട്രിപ്പിള്‍ ലോക്ക് ഡൗൺ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ എസ് ശാരദക്കുട്ടി. വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.
അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ് എന്ന് ശാരദക്കുട്ടി കുറിപ്പിൽ പറഞ്ഞു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
നേരത്തെ ബുക്ക് ചെയ്തു പോയതും 1500 പേർക്കിരിക്കാവുന്നതുമായ ഓഡിറ്റോറിയത്തിൽ വിരലിലെണ്ണാവുന്ന ആളെ മാത്രം പങ്കെടുപ്പിച്ച് മകളുടെ വിവാഹം നടത്തിയത് സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാഞ്ഞിട്ടല്ല. ആർഭാടങ്ങൾ ഇഷ്ടമല്ലാഞ്ഞിട്ടുമല്ല.
അത് സർക്കാരിന്റെ ആരോഗ്യ -നിയമ സംവിധാനങ്ങളെ തടസ്സപ്പെടുത്തരുതെന്ന സാമൂഹ്യബോധം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്.
ഞങ്ങൾ മാത്രമല്ല ഇക്കഴിഞ്ഞ ഒരു വർഷത്തിൽ എത്രയോ പേർ അങ്ങനെ ചെയ്തു. പ്രിയപ്പെട്ടവരേ നമ്മളാണ് ശരി.