പാലത്തായിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്, കൂടുതൽ അന്വേഷണം വേണം: സന്ദീപ് ജി. വാരിയർ

പാലത്തായി കേസിൽ ഇരയോടൊപ്പം ആണ് താനെന്നും എന്നാൽ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത അധികാരികൾക്കില്ലേ എന്നും സന്ദീപ് ജി.വാരിയർ. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുളളത്. പാലത്തായിയിലെ ഇരയ്ക്ക് നീതി നൽകണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത് എന്നും സന്ദീപ് ജി വാരിയർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സന്ദീപ് ജി.വാരിയറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പാലത്തായി കേസിൽ ഇരയോടൊപ്പം തന്നെയാണ് ഞാൻ. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്.

പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുളളത് . ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷിനെതിരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും.

ചില ചോദ്യങ്ങൾ പൊലീസിനോടാണ് ചോദിക്കാനുള്ളത് .

1) പത്മരാജൻ മാഷ് കുറ്റം ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കും പൊതുസമൂഹത്തിനും മനസ്സിലായിരിക്കുന്നു. പക്ഷേ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണ്? അത് തെളിയിക്കേണ്ട ബാദ്ധ്യത നിങ്ങൾക്കല്ലേ?

2) ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്നു കേട്ടിരുന്ന മറ്റു ചില പേരുകൾ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ?

3) കേസിലെ ഏറ്റവും മൈന്യൂട്ട് ആയ വിശദാംശങ്ങൾ വരെ തന്നെ ഫോൺ ചെയ്ത ഏതോ ഒരു മുഹമ്മദിനോട് വെളിപ്പെടുത്തിയ ഐജി ശ്രീജിത്തിന്റ ഉദാരമനസ്കത ഭാവിയിലും പൊതുജനങ്ങൾക്ക് ലഭ്യമാകുമോ ?

4) രാജ്യത്തെ പാർലമെൻറ് പാസാക്കിയ ഒരു നിയമം കുട്ടികൾക്ക് മുന്നിൽ വിശദീകരിച്ചു കൊടുത്തതിനെ ഒരു മഹാപരാധമാക്കി ചിത്രീകരിച്ച ഐജി ശ്രീജിത്ത് സർക്കാർ നയത്തെ വിമർശിക്കരുത് എന്ന സർവീസ് ചട്ടം ലംഘിച്ചില്ലേ ?

5) ഒരാൾ വർഗീയവാദി ആണോ അല്ലയോ എന്ന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ശ്രീജിത്തിനെ ആര് ചുമതലപ്പെടുത്തി ?

പാലത്തായിയിലെ ഇരയ്ക്ക് നീതി നൽകണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത്.

https://www.facebook.com/Sandeepvarierbjp/posts/4108976629144072

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്