ഗോപിയേട്ടനെ മടുത്തോ?, ഇപ്പോൾ ഇദ്ദേഹവുമായിട്ടാണോ ബന്ധം; കമന്റിന് കടുത്ത മറുപടിയുമായി അഭിരാമി, വിട്ടേക്കെന്ന് അമൃത

ഗായികയായും നർത്തകിയായുമെല്ലാം തിളങ്ങിയ താരമാണ് അമൃത സുരേഷ്. നരവധി മൂസിക് ഷോകൾ ഇന്ന് അമൃത നടത്തുന്നുണ്ട്. അമൃതയ്ക്കൊപ്പം സഹോദരി അഭിരാമിയും സംഗീതരംഗത്തുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്.

പ്രേക്ഷക സ്നേഹത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.സംഗീത സംവിദായകൻ ഗോപി സുന്ദറുമായുള്ള അമൃതയുടെ ബന്ധത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ അതൊന്നും അമൃതയെ ബാധിച്ചിട്ടില്ല.

ഇപ്പോഴിതാ അമൃതയുടെ പോസ്റ്റിന് കീഴിൽ മോശം കമന്റിന് അമൃതയും സഹോദരി അഭിരാമിയും നൽകിയ മറുപടി ആണ് ശ്രദ്ധനേടുന്നത്. ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ നിന്നും നടൻ നാ​ഗാർജുനയ്ക്ക് ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ ആണ് കമന്റ് വന്നത്. “ഇപ്പോൾ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?”, എന്നിങ്ങനെ ആയിരുന്നു കമന്റുകൾ.

കമന്റ് കണ്ട അഭിരാമിയാണ് ആദ്യം പ്രതികരണവുമായെത്തിയത്.ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. “അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ”, എന്നാണ് അമൃത സുരേഷ് അനുജത്തിയോട് ആയി പറഞ്ഞത്.

അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അമൃത ഇപ്പോൾ.ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ കുറച്ച് ദിവസമായി ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആയിരുന്നു അമൃത. ഇവിടെ തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനിയും ഉണ്ടായിരുന്നു. ഈ വർക്ക് ഷോപ്പിൽ നിന്നുള്ള നിരവധി വീഡിയോകളും അമൃത ഷെയർ ചെയ്തിരുന്നു. നിരവധി പേർ അമൃതയ്ക്ക് ആശംസ അറിയിച്ചപ്പോഴാണ് ചിലർ മോശം കമന്റുകളുമായി രം​ഗത്തെത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ