സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്, 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; അജു വർഗീസ്

സിനിമ റിവ്യൂ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും താരം പറഞ്ഞു. ഒരിക്കലും മുൻ വിധി വച്ച് ആരും സിനിമ കാണാൻ വരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അജു വ്യക്തമാക്കി.സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അജു പറഞ്ഞു.

താൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമം ഉള്ളിടത്തോളം  കാലം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുവെുന്നും താരം വിശദീകരിച്ചു.

പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർ​ഗീസ് നിലപാട് തുറന്നു പറഞ്ഞത്. “നമ്മൾ വിപണിയിൽനിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോൾ ഐ.എസ്.ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെ​ഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു”.താരം വ്യക്തമാക്കി

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ