കടത്തിൽ മുങ്ങിയ വിജയ് കുടുംബത്തെ രക്ഷിച്ച സൂപ്പർ താരത്തോട് വിജയ് ചെയ്തത് എന്തെന്ന് അറിയുമോ?' വെളിപ്പെടുത്തലുമായി മീശ രാജേന്ദ്രൻ

തമിഴകത്തെ എക്കാലത്തേയും വിവാദ താരമാണ് മീശ രാജേന്ദ്രൻ . സിനിമകളേക്കാൾ കൂടുതൽ വിവാദ പ്രസ്താവനകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. കടുത്ത രജനികാന്ത് ആരാധകനായ മീശ രാജേന്ദ്രൻ തമിഴകത്തെ സൂപ്പർ താരം ദളപതി വിജയെ വിമർശിച്ചാണ് കൂടുതലും പ്രസ്താവനകൾ നടത്തുന്നത്. ഇപ്പോഴിതാ വിജയ്ക്കെതിരെ പുതിയ ആരോപണവുമായാണ് രാജേന്ദ്രൻ എത്തിയിരിക്കുന്നത്.

92 ൽ വിജയ് നായകനായെത്തിയ നാളെയെ തീര്‍പ്പ് എന്ന പടം വൻ പരാജയമായിരുന്നു. അന്ന് വിജയുടെ സ്വത്തുക്കളെല്ലാം കടത്തിലായിരുന്നു.അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. അന്ന് രണ്ടു വഴികളാണ് വിജയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്നത്.

ഒന്നുകിൽ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു ആ വഴികൾ. രണ്ടാമത്തെ വഴിയാണ് അവർ തെര‍ഞ്ഞെടുത്തതത്. അന്ന് ആ സിനിമയ്ക്കായി സൂപ്പർ താരം വിജയ് കാന്തിനെ സമീപിച്ചു. വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു.

ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും. പക്ഷെ ആ വിജയ് കാന്തിനോട് വിജയ് ചെയ്തത് മോശമായകാര്യമാണെന്ന് രാജേന്ദ്രൻ പറഞ്ഞു.

അദ്ദേഹത്തെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്” -മീശ രാജേന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ 200 കോടിയോളം ഒരോ ചിത്രത്തിനും പ്രതിഫലം വാങ്ങുന്ന വിജയ്. ആ നിലയില്‍ എത്തിയത് ചിത്രങ്ങള്‍ സ്വയം നിര്‍മ്മിച്ച്, അതില്‍ വലിയ ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചാണെന്നും ഇദ്ദേഹം ആരോപിച്ചു. അതിന് ശേഷം ലിയോ സിനിമയില്‍ പ്രശ്നമാണെന്നും സിനിമ റീഷൂട്ടിലാണെന്നും മീശ രാജേന്ദ്രൻ ആരോപിച്ചിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം