ഇന്ന് ഗണപതിയെങ്കിൽ നാളെ കൃഷ്ണനും ശിവനും; മറ്റ് മതങ്ങളെക്കുറിച്ച് പറയാൻ ആർക്കും ധൈര്യമില്ലെന്ന് ഉണ്ണി മുകുന്ദൻ

സ്പീക്കർ എൻ ഷംസീർ നടത്തിയ ഗണപതി പരാമർശത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്‍ത്ഥി ആഘഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മിത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രതികരണം.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

മറ്റ് മതങ്ങളിലെ വിശ്വാസത്തേയും ആചാരത്തേയും ദൈവങ്ങളേയും കുറിച്ച് പറയാൻ പോലും ആര്‍ക്കും ധൈര്യമില്ലെന്ന് പറഞ്ഞ താരം ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സംസാരിക്കാൻ മടിച്ച് നിൽക്കരുതെന്നും ആഹ്വാനം ചെയ്തു.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയും. അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയും. നാം ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റു മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ പറയാൻ ആർക്കും ഒന്നും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണം.

ആർക്കും എന്തും പറയാവുന്ന രാജ്യമാണ് ഇന്ത്യ. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ, ആരെങ്കിലും സഹായിക്കാൻ വരുമെന്നും പുറത്തുകടക്കാൻ പറ്റുമെന്നും പറയാനുള്ള സങ്കൽപമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Latest Stories

ഇത് സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍, ഇവിടെയുള്ള ആളുകളില്‍ നിന്നും ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്..; ടോപ്‌ലെസ് രംഗം ലീക്കായതിന് പിന്നാലെ ദിവ്യ പ്രഭ

കൈഫോ യുവിയോ ഒന്നുമല്ല, ഇന്ത്യയ്ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഡര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അയാളായിരുന്നു!

"ആരാധകരെ ശാന്തരാകുവീൻ, ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു": ക്രിസ്റ്റ്യാനോ റൊണാൾഡോ

3 പന്തിൽ വഴങ്ങിയത് 30 റൺസ്, അബുദാബി ടി10 ലീഗിൽ ഒത്തുകളി ആരോപണം; ദസുൻ ഷനക സംശയത്തിന്റെ നിഴലിൽ

എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം എലോൺ മസ്‌ക് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അയച്ച സന്ദേശമെന്താണ്?

നടിയെ കടന്നുപിടിച്ചെന്ന് പരാതി; മണിയൻപിള്ള രാജുവിനെതിരെ കേസ്

സിനിമാ പ്രമോഷന്‍ വിനയായി, ഒടുവില്‍ ഒളിവില്‍ പോയി രാം ഗോപാല്‍ വര്‍മ്മ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

IPL 2025: തീപ്പൊരി ടീം, മുംബൈ പഴയ പ്രതാപത്തിലേക്ക്, എതിരാളികള്‍ കിടുങ്ങും

കോഹ്‌ലി 55 റൺസിൽ ബാറ്റ് ചെയ്യവെയാണ് ആ വാർത്ത കേട്ടത്, അതോടെ അവൻ...; താരത്തോട് സംസാരിച്ചത് വെളിപ്പെടുത്തി ജതിൻ സപ്രു

'ജട്ടി ബനിയൻ ഗ്യാങ്' അഥവാ, 'കച്ച ബനിയൻ ഗ്യാങ്'; പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് പൊലീസ്