'ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം' ; അടുത്ത വർഷം 40 തികയും, പക്ഷെ ഞാൻ ഹോട്ട് ആണ് ; തെന്നിന്ത്യൻ താരസുന്ദരി

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് പ്രിയാമണി. തെലുങ്കും തമിഴുമാണ് സ്ഥിരം തട്ടകം എങ്കിലും മലയാളത്തിലും പ്രിയാമണി സജീവമാണ്. ഫാമിലിമാൻ എന്ന വെബ് സീരീസും, പുത്തൻ റിലീസായ ഷാരൂഖ് ഖാൻ ചിത്രം ജവാനും താരത്തെ ബോളിവുഡിലും പ്രശസ്തയാക്കിയിട്ടുണ്ട്.

വിവാഹ ശേഷവും സിനിമയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് പ്രിയാമണി.ഇപ്പോഴിതാ തന്നെക്കുറിച്ചും, തന്റെ പ്രായത്തെക്കുറിച്ചും താരം പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. ശരീരത്തെക്കുറിച്ചും, പ്രായത്തെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ വരുന്ന കമൻറുകളെക്കുറിച്ചായിരുന്നു പ്രതികരണം.

നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞോ. എന്നെ ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം. നാളെ അവരും ഇതേ സാഹചര്യത്തിലൂടെ കടന്ന് പോകും. എനിക്ക് 39 വയസായി എന്ന് ഞാൻ അഭിമാനത്തോടെ പറയും. അടുത്ത വർഷം 40 തികയും. പക്ഷെ ഞാൻ ഹോട്ട് ആണ്. അതിൽ ഞാൻ സന്തോഷിക്കുന്നു. പ്രിയാമണി പറഞ്ഞു.

വണ്ണം കൂടിയാൽ മെലിഞ്ഞപ്പോഴായിരുന്നു നല്ലതെന്ന് പറയും. മെലിഞ്ഞാൽ വണ്ണം വച്ചപ്പോഴായിരുന്നു നല്ലതെന്ന് പറയും. നമ്മൾ എന്ത് ചെയ്താലും അവർ പറഞ്ഞു കൊണ്ടേയിരിക്കും. കമന്റുകൾ വായിക്കാറുണ്ട്. പക്ഷെ പ്രതികരിക്കാറില്ല.

Read more

ബോഡിഷെയിം ചെയ്യണമെങ്കിൽ ചെയ്തോളൂ. എനിക്ക് അതൊന്നും ഒരു വിഷയമേ അല്ല. ജീവിതമാണ്. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂ”, എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിനോട് ആയിരുന്നു നടിയുടെ പ്രതികരണം.