എനിക്ക് ഇപ്പോള്‍ അൻപത് വയസായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ... പുനർവിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സുകന്യ

സാഗരം സാക്ഷി, ചന്ദ്രലേഖ, തൂവൽ കൊട്ടാരം തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടി സുകന്യ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമായിരുന്ന നടിയെ വർഷങ്ങളായി മലയാള സിനിമകളിൽ കാണാറില്ല. പുനർവിവാഹവുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ടൂറിം​ഗ് ടോക്കീസ് എന്ന തമിഴ് യൂട്യൂബ് ചാനലിലിനു നൽകിയ അഭിമുഖത്തിനിടെയാണ് നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി സംസാരിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002ൽ ശ്രീധർ രാജ​ഗോപാൽ എന്നയാളെ വിവാഹം ചെയ്ത നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാൽ ഒരു വർഷത്തിനുള്ളിൽ വേർപിരിയുകയായിരുന്നു.

പുനർവിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് അതിനെകുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല എന്നും എന്ന് കരുതി വേറെ വിവാഹം കഴിക്കില്ല എന്ന തീരുമാനം ഒന്നുമില്ല എന്നും സുകന്യ പറഞ്ഞു. ‘ എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്. പക്ഷേ നേരത്തെ പറഞ്ഞത്പോലെ ഞാൻ ചെയ്യില്ല എന്ന തീരുമാനം എടുത്തിട്ടില്ല. എങ്ങനെ വരുന്നോ അങ്ങനെ വരട്ടെ.’ നടി പറഞ്ഞു.

വിവാഹമോചനം നേടിയതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്നും ഭയന്ന് ജീവിക്കരുതെന്നും സുകന്യ അഭിമുഖത്തിൽ പറഞ്ഞു. ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചില കാര്യങ്ങൾ അവിടെ ചെയ്യാൻ പാടില്ല. പക്ഷേ ഒരു പെണ്ണിന് പോരാടിയേ തീരൂ എന്നാണെങ്കിൽ അത് ചെയ്തേ മതിയാകൂ. പേടിച്ചു ഓടിപ്പോകേണ്ട കാര്യമില്ല. കാരണം വിവാഹത്തിന് ശേഷവും ജീവിതമുണ്ട്’ എന്ന് സുകന്യ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ