ഇന്ത്യൻ സിനിമകളിൽ റേപ്പ് ചിത്രീകരിക്കുന്നതിനെക്കുറിച്ച് നടനും അവതാരകനുമായ സാബുമോൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചതഞ്ഞ പൂവും, മാഞ്ഞ കുങ്കുമവുമാണ് റേപ്പ് കഴിഞ്ഞാൻ സാധാരണ സിനിമയിൽ കാണിക്കുന്നത്. എന്നാൽ യഥാർത്ഥ റേപ്പ് ക്രൂരമാണെന്ന് സാബു മോൻ പറഞ്ഞു.
ശരിക്കും നടക്കുന്ന ക്രൂരത കണ്ടാൽ അതാർക്കും അനുകരിക്കാൻ തോന്നില്ല. ഇന്റർ നെറ്റിൽ നോക്കിയാൽ കാണാം. വികൃതമായ ശരീരത്തോടെയാകും അതിജീവിതകളെ കിട്ടുക.റേപ്പനിടക്ക് പ്രതികരിക്കുന്ന സ്ത്രീകളെ തലയ്ക്കടിച്ച് ബോധം കെടുത്തിക്കളയും. അല്ലാതെ റേപ്പ് നടക്കില്ല. പലപ്പോഴും തലയ്ക്കടിച്ച് ബ്രയിൻ ഡാമേജ് വരെ വരുത്തുമെന്ന് സാബു മോൻ പറഞ്ഞു.
അത്രയും ഡാമേജിംഗ് ആയ സാധനത്തെ സിനിമയിൽ ഇങ്ങനെ കാണിക്കരുത്. റേപ്പ് എന്നാൽ പെനട്രേഷനല്ല വയലൻസാണ്. ഇവിടെ സിനിമകൾ കാണുന്നവൻ . ഇതു ചെയ്യാൻ പോകുന്നവൻ വിചാരിക്കുന്നത് ആകെ ക്കൂടി ഇത്തിരി പൂ ചതയും, കുങ്കുമം മായും എന്നാണ് വിചാരിക്കുക.
അത്തരത്തിൽ ലളിതമായി പൂവെല്ലാം കാണിച്ചാലാണ് അനുകരിക്കാൻ തോന്നുക. ശരിക്കുമുള്ളത് കാണിച്ചാൽ ആരും അനുകരിക്കില്ല. കാണുന്ന മനുഷ്യരുടെ നെഞ്ചു പിടച്ചുപോകും. ഒരു മനുഷ്യ ജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് തോന്നും. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സാബു മോൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.